Healthy Food

കട്ടിയുള്ള മുടി വേണോ? നട്‌സ് കഴിച്ചാല്‍ മതി, പക്ഷേ ഏതൊക്കെ നട്‌സ് കഴിയ്ക്കണം?

മുടി ആരോഗ്യത്തോടെ കൊണ്ടു പോകുക എന്നു പറയുന്നത് വളരെ കഷ്ടപ്പാടേറിയ ജോലി തന്നെയാണെന്ന് പറയാം. എത്ര തന്നെ കെയര്‍ ചെയ്താലും ചിലര്‍ക്ക് വളരെ വിഷമം തരുന്ന രീതിയിലായിരിയ്ക്കും മുടിയുടെ റിസള്‍ട്ട്. പലപ്പോഴും കഴിയ്ക്കുന്ന ഭക്ഷണത്തിലെ പോരായ്മകളാകും മുടിയുടെ പ്രശ്നങ്ങള്‍ക്ക്് കാരണം. മുടി വളര്‍ച്ചയ്ക്ക് ശരീരത്തില്‍ എത്തേണ്ട പല പോഷകങ്ങളുമുണ്ട്. ഇവയുടെ കുറവ് മുടി വളരാതിരിയ്ക്കാനും കൊഴിയാനും ഇടയാക്കുകയും ചെയ്യും. മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ് നട്സ്. ചില നട്സ് മുടി വളരാന്‍ ഏറെ ഗുണകരമാണ്…….

ഹേസല്‍നട്സ് – മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് ഹേസല്‍നട്സ്. വൈറ്റമിന്‍ ഇ, ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇത്. മുടിയുടെ വരണ്ട സ്വഭാവം മാറാനും തിളക്കം നല്‍കാനുമെല്ലാം ഇതേറെ ഗുണകരമാണ്. മുടിയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ മാറാനും ഇതേറെ ഗുണകരമാണ്. ബ്രസല്‍ നട്സും മുടി വളര്‍ച്ചയ്ക്ക് ഏറെ ഗുണം നല്‍കും. ഇത് ശിരോചര്‍മാരോഗ്യത്തിന് നല്ലതാണ്. ധാരാളം സെലേനിയം അടങ്ങിയ ഒന്നാണിത്. മുടി വേരുകള്‍ക്ക് ബലം നല്‍കുന്ന ഒന്ന്.

പിസ്ത – മുടിയ്ക്ക് കരുത്ത് നല്‍കാന്‍ മുടി വളരാന്‍ പിസ്ത നല്ലതാണ്. ഇതില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍, കാല്‍സ്യം, അയേണ്‍, സിങ്ക്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ ധാരാളം ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് പിസ്ത. ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് അയേണ്‍ അത്യാവശ്യമാണ്. മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യത്തിനും ഇതേറെ ഗുണകരമാണ്. സഹായിക്കുന്ന ഒന്നാണ് ഇത്.

കശുവണ്ടിപ്പരിപ്പ് – മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പ്. ഇതില്‍ സിങ്ക്, അയേണ്‍ എന്നിവ ധാരാളമുണ്ട്. നാരുകള്‍, കൊഴുപ്പുകള്‍, സസ്യ പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇവ ചെമ്പ്, മാംഗനീസ്, മഗ്നീഷ്യം എന്നിവയുടെ നല്ല സ്രോതസ്സുകള്‍ കൂടിയാണ്. ഇത് മുടി ആരോഗ്യകരമായി വളരാന്‍ സഹായിക്കുന്നു. മുടി കൊഴിച്ചില്‍ നിര്‍ത്താനും ഇത് സഹായിക്കും. ശിരോചര്‍മത്തിന്റെ ആരോഗ്യത്തിന് ഇതേറെ ഗുണകരമാണ്.

ബദാം – മുടി വളരാന്‍ ബദാം ഏറെ നല്ലതാണ്. ഇതില്‍ ബയോട്ടിന്‍, വൈറ്റമിന്‍ ഇ, മഗ്‌നീഷ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്തുന്നു. മുടിയ്ക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ചര്‍മവും മുടിയുമെല്ലാം ആരോഗ്യത്തോടെയിരിയ്ക്കാന്‍ നല്ലതാണ്. താരന്‍ പോലുളള പ്രശ്നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. ബയോട്ടിനും ഇതിലേറെയുണ്ട്. 5 – 8 വരെ ബദാം കുതിര്‍ത്ത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യകരമായ മുടിയ്ക്ക് ഇത് ഏറെ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *