Lifestyle

വേനല്‍ കനക്കുന്നു ; രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ പാനീയങ്ങള്‍ കുടിയ്ക്കാം

രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകള്‍ക്ക് ചെറിയ രോഗങ്ങള്‍ പോലും വളരെ പെട്ടെന്ന് പിടി കൂടും. കാലാവസ്ഥ മാറുന്നതിനനുസരിച്ച് അസുഖങ്ങളും വരുന്നത് പതിവാകും. രോഗപ്രതിരോധശേഷി കൂട്ടാന്‍ സാധിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുന്നതിനും ജ്യൂസുകളും മറ്റ് പാനീയങ്ങളും സഹായിക്കും. കാലാവസ്ഥ മാറുന്ന സമയത്ത് വരുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കണം. അതിനായി സഹായിക്കുന്ന പാനീയങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

* കുപ്പി വെള്ളരി ജ്യൂസ് – വയറുവേദന, അസിഡിറ്റി, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങളുണ്ടെങ്കില്‍ കുപ്പിവെള്ളരി ജ്യൂസ് കഴിക്കുന്നത് ഗുണം ചെയ്യും. ഇതിന്റെ ക്ഷാര ഗുണം ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ലഘൂകരിക്കും.

* തേങ്ങാവെള്ളം – ദഹനം മികച്ചതാക്കാന്‍ സഹായിക്കുന്ന ഒരു മികച്ച ഹൈഡ്രേറ്റര്‍ ആണ് തേങ്ങാവെള്ളം. ഊര്‍ജം വര്‍ധിപ്പിക്കാന്‍ തേങ്ങാവെള്ളം മികച്ചതാണ്. അതിനാല്‍ വ്യായാമത്തിന് മുന്‍പ് തേങ്ങാവെള്ളം കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും.

* സ്മൂത്തി – വൈറ്റമിന്‍ സി രോഗപ്രതിരോധ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. ഓറഞ്ച്, നാരങ്ങ മുതലായവ വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍, മറ്റ് ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.

* തേന്‍ -കറുവാപ്പട്ട ടീ – കറുവപ്പട്ടയും തേനും അടങ്ങിയ ആരോഗ്യകരമായ പാനീയം പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും ഈ പാനീയം ഗുണം ചെയ്യും.

* നെല്ലിക്ക-ഇഞ്ചി പാനീയം : നെല്ലിക്ക നീരും ഇഞ്ചിനീരും ചേര്‍ത്ത് പാനീയം തയ്യാറാക്കി കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് മികച്ചതാണ്.