Movie News

റേപ്പ് ചെയ്യുന്ന ഒരു സീന്‍ എടുക്കുംമുമ്പ് സുഹാസിനി നല്‍കിയ മറുപടി ഇതായിരുന്നു: കുണ്ടറ ജോണി

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് കുണ്ടറ ജോണി. മലയാളസിനിമയില്‍ ഒരു സമയത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗം ചെയ്തിരുന്നത് താനായിരുന്നുവെന്ന് പറയുകയാണ് ജോണി. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

” ആ ഒരു സമയത്തെ ഏതാണ്ട് കൂടുതല്‍ ബലാത്സംഗം ഞാനായിരുന്നു ചെയ്തിരുന്നു. കാരണം അന്ന് ഞാന്‍ ആയിരുന്നു ചെറുപ്പക്കാരനായ വില്ലനായി ഉണ്ടായിരുന്നത്. അന്ന് ബാലേട്ടന്‍ (ബാലന്‍ കെ നായര്‍) ഉണ്ടെങ്കിലും ആ സമയത്ത് ഒരു കാലഘട്ടത്തില്‍ ചെറുപ്പക്കാരനായി ഞാനേ ഉണ്ടായിരുന്നുള്ളൂ. പിന്നെയാണ് ക്യാപ്റ്റന്‍ രാജുവും, ഭീമന്‍ രഘുവും ഒക്കെ വരുന്നത്. ഒരു തൊണ്ണൂറുകള്‍ക്ക് ശേഷമാണ് ക്യാപ്റ്റനൊക്കെ വരുന്നത്. നമുക്ക് അങ്ങനെ ചെയ്യാന്‍ താല്പര്യമില്ലാത്ത ഒരാളാണ് ഞാന്‍.

എനിക്ക് ഏറ്റവും ഫീല്‍ ചെയ്തത് ”അങ്കച്ചമയം” എന്നൊരു പടം അത് ഒരു ജനുവരി ഒന്നിന്, അതില്‍ ഞാന്‍ ഒരു കുട്ടിയെ റേപ്പ് ചെയ്യുന്നൊരു സീന്‍ ഉണ്ട്. അത് ഒരു ഒന്‍പത് വയസുള്ള കുട്ടിയാണ്. ഞാന്‍ ഒരു സ്‌കൂളിന്റെ ഓണര്‍ ഒക്കെയാണ്. നാട്ടിലെ വലിയ പ്രമാണിയാണ്. ഞാന്‍ ഇങ്ങനെ കാര്‍ ഓടിച്ച് വരുമ്പോള്‍ സ്‌കൂള്‍ വിട്ട് പിള്ളേര് നനഞ്ഞ് പോകുന്നു. അപ്പോള്‍ ഒരു കുട്ടിയുടെ അടുത്ത് ഞാന്‍ പറയുന്നു, വാ..വണ്ടിയില്‍ കയറിക്കൊള്ളാന്‍ പറയുന്നു. പിന്നെ കാണിയ്ക്കുന്നത് അത് രക്തത്തില്‍ കിടക്കുന്നതായിട്ടാണ്. അന്ന് ഞാന്‍ ഡയറക്ടറോട് പറഞ്ഞു 8-9 വയസുള്ള കുട്ടികളെയൊക്കെ, ഞാന്‍ വീട്ടിലെ ഏറ്റവും ഇളയ ആളാണ്. ഞങ്ങള്‍ ഒന്‍പത് മക്കളാണ്. ഞാന്‍ ഏറ്റവും ഇളയതാണ്. നമ്മുടെ ചേട്ടന്മാരുടെ മക്കളും മക്കടെ മക്കളുമൊക്കെയുണ്ട്. സഹോദരിമാരുണ്ട്. അതുകൊണ്ട് 8-9 വയസുള്ള കൊച്ചുങ്ങളെയൊക്കെ നമ്മള്‍ എടുത്ത് ലാളിയ്്ക്കുന്ന സ്വഭാവം ആണല്ലോ?. അങ്ങനെ ഒരു കുട്ടിയെ റേപ്പ് ചെയ്യുക എന്നു വെച്ചാല്‍. അപ്പോള്‍ ഡയറക്ടര്‍ പറഞ്ഞത്. ആ സമയത്ത് ഗള്‍ഫില്‍ ഒരു 75 വയസ് പ്രായമുള്ള സ്ത്രീയെ ആരോ റേപ്പ് ചെയ്തു കഥ അന്നുണ്ടായിരുന്നു പത്രത്തില്‍. എന്റെ ബ്രൂട്ടാലിറ്റി കാണിയ്ക്കാന്‍ വേണ്ടിയാണ് അത് ചെയ്തതെന്നാണ് പറഞ്ഞത്. ഞാന്‍ ആ സീന്‍ ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഡയറക്ടര്‍ പറഞ്ഞു. അത് ആ കഥാപാത്രത്തിന്റെ ക്രൂരത കാണിയ്ക്കാന്‍ വേണ്ടിയിട്ടാണെന്ന് പറഞ്ഞു. നമ്മള്‍ ചെയ്തില്ലെങ്കില്‍ പുള്ളിയ്ക്ക് അത് ദേഷ്യമാകും. മനസില്ലാ മനസോടെ ചെയ്തിട്ടുണ്ട്.

പല ആള്‍ക്കാരെയും റേപ്പ് ചെയ്യുമ്പോള്‍ നമുക്ക് തന്നെ വിഷമം തോന്നും. അത്ര നല്ല സൗഹൃദത്തില്‍ ഇരിയ്ക്കുകയാണ്. ഞാന്‍ സുഹാസിനിയെ റേപ്പ് ചെയ്യുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. സുഹാസിനി എന്നു പറഞ്ഞാല്‍ ഭയങ്കര ഒരു സിസ്റ്റേര്‍ലി അഫക്ഷന്‍ ആണ്. അത് ഒരു പാര്‍ക്കിനകത്ത് വെച്ചായിരുന്നു. കൊടൈക്കനാലില്‍. ടൂറിസ്റ്റ് വണ്ടികളെല്ലാം ചുറ്റും നില്‍ക്കുയാണ്. സുഹാസിനി തമിഴിലെ വലിയ താരമാണ്. അപ്പോഴാണ് ഞാന്‍ ഒടിച്ചിട്ട് പിടിച്ച് ഈ പാര്‍ക്കില്‍ വെച്ചാണ് റേപ്പ് ചെയ്യുന്നത്. ഞാന്‍ സുഹാസിനിയോട് ചോദിച്ചു, എന്തെങ്കിലും പറയാനുണ്ടോ ?. അപ്പോള്‍ സുഹാസിനി തന്നെ മറുപടി ജോണി ചേട്ടന് സിസ്‌റ്റേഴ്‌സില്ലിയോ എന്ന് ചോദിച്ചു. വേറൊന്നും പറയാനില്ല.” – കുണ്ടറ ജോണി പറയുന്നു.