തണുപ്പും ചൂടും മാറിമാറിവരുന്ന കാലാവസ്ഥയില്‍, മിക്ക ആളുകളും ചുമയും ജലദോഷവും കൊണ്ട് ബുദ്ധിമുട്ടുന്നു. മഴയും തണുപ്പും ഉള്ളപ്പോള്‍ ആളുകള്‍ക്ക് അതിവേഗം ജലദോഷം, ചുമ എന്നിവ ഉണ്ടാകാറുണ്ട് .
ചുമ കാരണം, നെഞ്ചില്‍ കഫം അടിഞ്ഞു കൂടുന്നു, ഇത് പ്രശ്‌നം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ചില സമയങ്ങളില്‍ നെഞ്ചുവേദന മൂലം ശ്വാസോച്ഛ്വാസവും ബുദ്ധിമുട്ടാകും. ദീര്‍ഘനാളായി ശ്വാസകോശത്തില്‍ അണുബാധയുണ്ടായാല്‍ ന്യുമോണിയയുടെ സാധ്യത വര്‍ദ്ധിക്കുന്നു.
കഫം നെഞ്ചില്‍ വളരെ ഇറുകിയാല്‍ രാത്രിയില്‍ ശാന്തമായി ഉറങ്ങാന്‍ പ്രയാസമാണ്. നെഞ്ചില്‍ കഫം അടിഞ്ഞുകൂടുകയും ജലദോഷം, ചുമ എന്നിവയുടെ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുകയും ചെയ്യുന്നുവെങ്കില്‍, ഉടന്‍ തന്നെ ഈ കഷായം ഒന്ന് പരീക്ഷിക്കാവുന്നതാണ് . ഇത് അതിവേഗം ആശ്വാസം നല്‍കും.
ആവശ്യമുള്ള ചേരുവകള്‍:
3 ടീസ്പൂണ്‍ സെലറി, 2 വെളുത്തുള്ളി , 2 ഗ്രാമ്പൂ, 2 കുരുമുളക്
കഷായം ഉണ്ടാക്കാന്‍, ആദ്യം പാനിലേക്ക് ഒരു ഗ്ലാസ് വെള്ളം എടുത്ത് ചൂടാക്കുക. ഇനി അതിലേക്ക് 3 ടീസ്പൂണ്‍ സെലറിയും 2 വെളുത്തുള്ളി അല്ലിയും ഇടുക. കുറച്ച് സമയത്തിന് ശേഷം ഇതിലേക്ക് ചതച്ച ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേര്‍ക്കുക. ഇനി ഈ വെള്ളം നന്നായി വേവിക്കുക. കഷായം തിളച്ചു പകുതിയാകുമ്പോള്‍ ഗ്യാസ് ഫ്‌ലെയിം ഓഫ് ചെയ്യുക. വേണമെങ്കില്‍ ഇതിലേക്ക് അല്പം ഉപ്പും ചേര്‍ക്കാം. ഈ കഷായം ദിവസവും രണ്ടു നേരം കുടിച്ചാല്‍ ജലദോഷവും ചുമയും ശമിക്കും.. കൂടാതെ, തൊണ്ടവേദനയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും .
ഇത് കുടിക്കുന്നത് നെഞ്ചില്‍ അടിഞ്ഞുകൂടിയ കഫം നീക്കം ചെയ്യുക മാത്രമല്ല, പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ജലദോഷം, ചുമ, തുടങ്ങിയ രോഗങ്ങളെ അതിവേഗം ചെറുക്കാന്‍ സാധിക്കും .