Movie News

സുധ കൊങ്കരയുടെ പുതിയ ചിത്രം ; സൂര്യയ്‌ക്കൊപ്പം ദുല്‍ഖറും നസ്രിയയും

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയും സുധ കൊങ്കയും ഒന്നിച്ച ഹിറ്റ് ചിത്രമായിരുന്നു സുരരൈ പോട്ര്. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം സൂര്യയും സുധ കൊങ്കരയും വീണ്ടും ഒന്നിയ്ക്കുകയാണ്. സൂര്യ 43 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേര് നല്‍കിയിരിയ്ക്കുന്നത്.

ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത സൂര്യയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും നസ്രിയയും എത്തുന്നു എന്നത് തന്നെയാണ്. സൂര്യ-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ അനൗണ്‍സിംഗ് വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.

ചിത്രത്തില്‍ വിജയ് വര്‍മയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജി.വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്.സൂര്യയുടെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ, ജ്യോതിക, രാജ്‌ശേഖര്‍ പാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. സൂര്യയുടെ നാല്‍പ്പത്തിമൂന്നാമത് ചിത്രമാണ് ഇത്.

https://www.instagram.com/reel/Cy2_WenpqJV/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==