Oddly News

ചോദിച്ചു മേടിച്ചു…: മുതലയുടെ വായിൽ കൈയിട്ടു, പിന്നെ യുവാവിന് സംഭവിച്ചത്- വീഡിയോ

ഉരഗവർഗങ്ങളിൽ ഏറ്റവും വലിയ അപകടകാരികളാണ് മുതലകൾ. കരയിലും വെള്ളത്തിലും വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഇവയ്ക്ക് ഇരയെ ആക്രമിച്ചു കീഴടക്കാൻ പ്രത്യേക കഴിവാണ്. അതുകൊണ്ട് തന്നെ മൃഗശാലകളിൽ പോലും സന്ദർശകർ ഇവയോട് അടുത്തിടപഴകാറില്ല. എന്നാൽ പരിശീലനം ലഭിച്ച ആളുകൾ ഇവയുമായി അടുത്തിടപഴകുന്ന നിരവധി വീഡിയോകൾ നാം കണ്ടിട്ടുണ്ട്.

എന്നാൽ ഇവയുമായിട്ടുയുള്ള ഇത്തരം സൗഹൃദങ്ങൾ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകും എന്നു തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. മുതലയുമായി അടുത്തിടപഴകുന്ന ഒരു പരിശീലകന് മുതലയുടെ ആക്രമണം നേരിടുന്ന ദൃശ്യങ്ങളാണ് ഇത്.

നിരവധി കാണികൾ നിറഞ്ഞ ഒരു സ്റ്റേഡിയത്തിലാണ് സംഭവം നടന്നതെന്നാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്. വീഡിയോയിൽ, മുതല ഒരു യുവാവിന്റെ തൊട്ടുമുമ്പിൽ വായ തുറന്ന് ഇരിക്കുന്നതാണ് കാണുന്നത്. ആദ്യം ഇയാൾ മുതലയെ തലോടുന്നു, എന്നിട്ട് പെട്ടെന്ന് അതിന്റെ വായയുടെ മുന്നിൽ കൈ വയ്ക്കുന്നു. തുടർന്ന് അയാൾ മുതലയുടെ വായിക്കുള്ളിൽ കൈ വെക്കുമ്പോൾ, മുതല അയാളുടെ കൈകിട്ട് കടിക്കുന്നു. വേദനകൊണ്ട് പുളഞ്ഞ അയാൾ വേഗം തന്നെ കൈ വലിച്ചെടുക്കുന്നു. അയാളുടെ കൈയ്ക്ക് ഗുരുതര മുറിവുണ്ടായിട്ടുണ്ടെന്ന് വീഡിയോ കാണുമ്പോൾ മനസിലാകും. ഏതായാലും യുവാവ് ഇനി ഇത്തരത്തിൽ ഒരു ഭാഗ്യ പരീക്ഷണത്തിന് നിൽക്കില്ലന്ന് ഉറപ്പാണ്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം 42 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.കൂടാതെ 74,2000 ലൈക്കുകളും നേടി. നിരവധി ഉപയോക്താക്കൾ കമന്റ് സെക്ഷനിൽ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തി. മുതല കൈവിട്ടതിൽ ആ മനുഷ്യൻ സന്തോഷിക്കണമെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, മറുവശത്ത്, മറ്റൊരു ഉപയോക്താവ് അവന്റെ ശക്തിയെ പ്രശംസിക്കുകയും ഒരു കുടുംബത്തിന് ഭക്ഷണം നൽകാൻ ഇത് ചെയ്യുന്നത് വലിയ കാര്യമാണെന്ന് പറഞ്ഞു. അവൻ ശക്തനായി തുടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വന്യമൃഗങ്ങളുമായി കളിക്കരുതെന്ന് മറ്റൊരു ഉപയോക്താവ് ഉപദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *