കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉള്ളവര്‍ക്ക് പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ വരാന്‍ സാധ്യത ഇരട്ടിയാണെന്ന് പഠനങ്ങള്‍. ഏഴ് പങ്കാളികള്‍ വരെ ഉള്ളവര്‍ക്ക് പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ വരുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. പുരുഷന്മാരുടെ വളരെ നേരത്തെയുള്ള ലൈംഗികബന്ധവും പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
അമിതഭാരവും പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു. പ്രശ്നങ്ങള്‍ ഉള്ളവര്‍ തുറന്ന് പറയാത്തത് ഈ അസുഖം കണ്ടുപിടിക്കാന്‍ വൈകുന്നതിന് കാരണമാകുന്നുണ്ട്. 50 വയസ്സില്‍ കൂടുതലുള്ളവര്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയാണെങ്കില്‍ സ്വന്തം ഡോക്ടറുമായി ഇതേക്കുറിച്ച് സംസാരിക്കണമെന്ന് വിദഗ്ദര്‍ പറയുന്നു.
കുടുംബത്തില്‍ പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ വന്നിട്ടുള്ളവരാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് രോഗം ഇല്ല എന്ന് ഉറപ്പുവരുത്തണമെന്ന് ഓസ്ട്രേലിയ,ക്യാന്‍സര്‍ കൗണ്‍സില്‍ ന്യൂ സൗത്ത് വെയ്ല്‍ ഡോക്ടറല്‍ സ്റ്റുഡന്റ് നായര്‍-ഷല്ലിക്കര്‍ പറയുന്നു. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ക്യാന്‍സര്‍ എന്ന ജേര്‍ണലില്‍ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.