Oddly News

ഒരു ഫോട്ടോ വൈറലായി; തെരുവ് തൂപ്പുകാരി ഇപ്പോള്‍ സൂപ്പര്‍മോഡല്‍…! ഒറ്റ സെക്കന്‍ഡില്‍ മാറിമറിഞ്ഞ ജീവിതം

സമയം തെളിയുമ്പോള്‍ എല്ലാം ഒറ്റരാത്രികൊണ്ട് മാറിമറിയുമെന്ന് പറയുന്നത് ഇതാണ്. ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്ത തെരുവിലെ ശുചീകരണ തൊഴിലാളി ഒറ്റരാത്രികൊണ്ട് സൂപ്പര്‍മോഡലായി മാറി. ബാങ്കോക്കില്‍ പണിയെടുത്തിരുന്ന അവര്‍ ഒറ്റ ഫോട്ടോ കൊ ണ്ടാണ് ജന്മനാട്ടില്‍ സെന്‍സേഷനായി മാറിയത്. രണ്ട് കുട്ടികളുടെ അമ്മയായ 28 കാരി ഒരു റഷ്യന്‍ ഫോട്ടോഗ്രാഫറുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെയാണ് താരമായി ഉയര്‍ന്നതും വിവിധ മോഡലിംഗ് വേദികളില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരിക്കുന്നത്.

നോപ്പജിത് ‘മീന്‍’ സോംബൂണ്‍സേറ്റിന്റെ സിനിമയെ വെല്ലുന്ന കഥ ആരംഭിച്ചത് കഴി ഞ്ഞ മാസം ആയിരുന്നു. ബാങ്കോക്കിലെ തെരുവുകളില്‍ റഷ്യന്‍ ഫോട്ടോഗ്രാഫര്‍ സെ മിയോണ്‍ റെസ്ചിക്കോവ് ചുറ്റിക്കറങ്ങിയിരുന്നു. തെരുവ് തൂപ്പുകാരിയായ മീന്‍ ആക ട്ടെ തന്റെ ജോലിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് നില്‍ക്കുകയായിരുന്നതിനാല്‍ റെസ്ചി ക്കോവ് ദൂരെ നിന്ന് തന്റെ ഫോട്ടോ എടുത്തത് അവള്‍ ശ്രദ്ധിച്ചില്ല.

പിന്നീട് അയാ ള്‍ അവളെ സമീപിച്ച് ഫോട്ടോ കാണിക്കുകയും അവളുടെ സൗന്ദര്യത്തെ അഭിന ന്ദിക്കുകയും ചെയ്തു. തന്റെ ഫോണില്‍ പകര്‍ത്തിയ ചിത്രം റെസ്ചിക്കോവ് തന്റെ ടിക് ടോക്കില്‍ പോ സ്റ്റ് ചെയ്തു. അത് പെട്ടെന്ന് വൈറലായി. ആ യുവ ശുചീകരണതൊഴിലാളിയുടെ സൗന്ദ ര്യം അനേകരുടെ ശ്രദ്ധനേടി.

അവളെക്കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിച്ചു മാധ്യമങ്ങളും മോഡലിംഗ് ഏജന്‍സി കളും സമീപിക്കാന്‍ തുടങ്ങി. തായ് മാധ്യമങ്ങള്‍ക്ക് നല്‍കിയ നിരവധി അഭിമുഖ ങ്ങളില്‍, നോപ്പജിത് സോംബൂണ്‍സേറ്റ് ഒരു വര്‍ഷത്തോളമായി താന്‍ ഒരു തെരുവില്‍ തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു എന്നും തന്റെ ജോലിയില്‍ വളരെ സന്തു ഷ്ടയാണെന്നും പറഞ്ഞു. എല്ലാവരും പെട്ടെന്ന് തന്നില്‍ കാണിച്ച താല്‍പ്പര്യത്തില്‍ അവര്‍ അത്ഭുതം പ്രകടിപ്പിച്ചു. റെസ്ചിക്കോവുമായുള്ള യാദൃശ്ചിക കൂടിക്കാഴ്ചയില്‍ ഇത്തര മൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ ഇത് ഒരു തുടക്കം മാത്രമായിരുന്നു. പ്രശസ്ത തായ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ചാറ്റ്ചായ് പീന്‍ഫാപിച്ചാര്‍ട്ട് മീനിനെ ഒരു സൗജന്യ മേക്കോവര്‍ സെഷനില്‍ പങ്കെടുക്കാന്‍ ക്ഷണി ച്ചു. അവിടെ അദ്ദേഹം തെരുവ് തൂപ്പുകാരിയെ തായ് ചിത്രമായ ആര്‍ട്ട് ഓഫ് ദി ഡെവിള്‍ 2 (ലോംഗ് ഖോങ്) ലെ പാനര്‍ എന്ന കഥാപാത്രത്തിന്റെ യഥാര്‍ത്ഥ ജീവിത പതിപ്പാക്കി മാറ്റി. നോങ് ചാറ്റിന്റെ പ്രൊഫഷണല്‍ ഫോട്ടോകള്‍ വീണ്ടും വൈറലായി, 28 വയസ്സുള്ള മീന്‍ തായ്ലന്‍ഡിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആളുകളില്‍ ഒരാളായി പിന്നീട് മാറി.

നോങ് ചാറ്റിന്റെ ബ്രോവിറ്റ് ബ്രാന്‍ഡ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ മോഡലായി മീന്‍ മാറി, മറ്റ് ബ്രാന്‍ഡുകളും മാര്‍ക്കറ്റിംഗ് ഏജന്‍സികളും സഹകരണത്തിനായി അവരെ സമീപിച്ചു. തന്റെ പുതിയ കരിയറില്‍ തിരക്കേറിയതോടെ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒരു തെരുവ് തൂപ്പുകാരി എന്ന നിലയില്‍ തന്റെ പകല്‍ ജോലി ഉപേക്ഷിക്കുകയാണെന്ന് അവര്‍ അടുത്തിടെ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *