Celebrity

അടിച്ചു പൂസായി ‘വണ്‍നൈറ്റ് സ്റ്റാന്റി’ന് വേണ്ടി പരിചയപ്പെട്ടു; സഞ്ജയ് ഇപ്പോള്‍ ഭര്‍ത്താവെന്ന് മഹീപ് കപൂര്‍

ഒരു ‘വണ്‍ നൈറ്റ് സ്റ്റാന്റിന്’ വേണ്ടിയായിരുന്നു താന്‍ ആദ്യമായി ബോളിവുഡിലെ നടന്‍ സഞ്ജയ് കപൂറിനെ പരിചയപ്പെട്ടതെന്നും അന്ന് അദ്ദേഹം തന്റെ ഭര്‍ത്താവായി മാറുമെന്ന് കരുതിയിരുന്നില്ലെന്നും നടി മഹീപ് കപൂര്‍. സഞ്ജയ് യുടെ വീട്ടുകാരുമായി ആദ്യമായി പരിചയപ്പെട്ടത് ‘മദ്യം അടിച്ചു പൂസായ’ അവസ്ഥയില്‍ ആയിരുന്നെന്നും നടി പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

ഫാബുലസ് ലൈവ്‌സ് വേഴ്‌സസ് ബോളിവുഡ് വൈവ്‌സ് എന്ന നെറ്റ്ഫ്‌ലിക്‌സ് ഷോയില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം പുതിയ ജനപ്രീതി നേടിയ മഹീപ്, റൗണഖ് രജനിയുടെ യൂട്യൂബ് ഷോയില്‍ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ചു. അഭിമുഖത്തില്‍ തന്റെ വന്യമായ ചെറുപ്പകാലത്തെക്കുറിച്ചും കപൂര്‍ കുടുംബം തന്നെ എങ്ങിനെയാണ് സ്വീകരിച്ചതെന്നും നടി പറയുന്നുണ്ട്.

ഒടിടി താരം മഹീപ് കപൂര്‍, നടനും ഭര്‍ത്താവുമായ സഞ്ജയ് കപൂറുമായും കുടുംബാംഗങ്ങളുമായും നടത്തിയ ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് അനുസ്മരിച്ചു. താന്‍ ആദ്യമായി സഞ്ജയ്യെ കണ്ടത് ഒരു ‘വണ്‍-നൈറ്റ് സ്റ്റാന്‍ഡിന്’ വേണ്ടിയാണെന്നും ഭാവിയില്‍ അദ്ദേഹവുമായി വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും പ്രശസ്ത ബോളിവുഡ് സോഷ്യലൈറ്റ് വെളിപ്പെടുത്തി. അടുത്തിടെ ഒരു അഭിമുഖത്തില്‍, തന്റെ ‘കാട്ടു’മായ ചെറുപ്പകാലങ്ങളെക്കുറിച്ചും കപൂര്‍ കുടുംബം എങ്ങനെയാണ് അവളെ സ്വീകരിച്ചതെന്നും അവര്‍ സംസാരിച്ചു.

”സഞ്ജയ്യെ വിവാഹം കഴിച്ചിട്ട് 30 വര്‍ഷമായി. സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തില്‍ തങ്ങളുടെ പ്രണയം ഇന്നത്തെ പോലെ ഗ്ലാമറസ് ആയിരുന്നില്ല. ഞങ്ങളുടെ പ്രണയകഥ വളരെ ലളിതമാണ്. ഈ മനുഷ്യനുമായി എനിക്ക് ‘വണ്‍ നൈറ്റ് സ്റ്റാന്‍ഡ്’ ഉണ്ടായിരുന്നു, എന്നാല്‍ ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ നന്നായി മദ്യപിച്ച് പൂസ്സായിരിക്കുന്ന സ്ഥിതിയില്‍ ഒരു പാര്‍ട്ടിയില്‍ വെച്ചാണ് ഞാന്‍ അയാളെ കണ്ടുമുട്ടിയത്.” ഒടിടിയില്‍ സ്റ്റാറായി മാറിയിട്ടുള്ള നടി പറഞ്ഞു.

സഞ്ജയ്യുടെ സഹോദരന്മാരായ നടന്‍ അനില്‍ കപൂറിനെയും ഭാര്യാസഹോദരി അന്തരിച്ച നടി ശ്രീദേവിയെയും ഒരു പാര്‍ട്ടിയില്‍ ആദ്യമായി കണ്ടപ്പോഴും താന്‍ പൂര്‍ണ്ണമായും മദ്യപിച്ചിരുന്നതായി മഹീപ് വെളിപ്പെടുത്തി. ” അമ്മായിയമ്മ, അമ്മായിയപ്പന്‍, അനില്‍ (കപൂര്‍), സുനിത, ശ്രീ(ദേവി) ഞാന്‍ മുഴുവന്‍ കുടുംബത്തെയും കണ്ടു,” ഞാന്‍ നന്നായി മദ്യപിച്ചിരുന്നു. പക്ഷേ അവര്‍ അപ്പോഴും സ്വീകരിച്ചു.

”ആഹാ, എന്തൊരു അത്ഭുതകരമായ ഭാവി മരുമകളാണ് എന്നുപറഞ്ഞുകൊണ്ടായിരുന്നു അവര്‍ എന്നെ ഇരുകൈകളും നീട്ടി സ്വീകരിച്ചത്.” അവള്‍ അനുസ്മരിച്ചു. എങ്ങനെയാണ് സഞ്ജയ് തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്ന് ചോദിച്ചപ്പോള്‍ നടി ഇക്കാര്യത്തില്‍ നല്‍കിയ മറുപടി അതൊരു ഇതൊരു ഓര്‍ഗാനിക് തീരുമാനം മാത്രമാണെന്നായിരുന്നു. 1997 ലാണ് മഹീപും സഞ്ജയും വിവാഹിതരായത്. അവര്‍ക്ക് രണ്ട് കുട്ടികളുണ്ട് – മകള്‍ ഷാനയ കപൂറും മകന്‍ ജഹാന്‍ കപൂറും.