Lifestyle

നിങ്ങളുടെ അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍

നിങ്ങളുടെ വീട്ടിലെ പാറ്റ, പല്ലി തുടങ്ങിയ നീക്കം ചെയ്യുന്നത് മുതൽ വാഴപ്പഴം ഫ്രഷ് ആയി നിലനിർത്തുന്നത് വരെയുള്ള ദൈനംദിന ജീവിതം എളുപ്പമാക്കുകയും നിങ്ങളുടെ വീടിനെ വൃത്തിയായി സൂക്ഷിക്കുന്നതിനും വേണ്ടിയുള്ള ചില പൊടിക്കെകള്‍ ഇതാ. അതു അടുക്കളയിലുപയോഗിക്കുന്ന നിത്യോപഗ സാധനങ്ങള്‍ ഉപയോഗിച്ച് ചെലവില്ലാതെതന്നെ.

വേണ്ട സാധനങ്ങള്‍:

വിനാഗിരി, കര്‍പ്പൂര തുളസി എണ്ണ, ടിന്‍ ഫോയില്‍, സ്പൂണ്‍, വെള്ളം

വീട്ടിലെ എന്തും വൃത്തിയാക്കാന്‍ നേര്‍പ്പിച്ച വൈറ്റ് വിനാഗിരി ഉപയോഗിക്കുക: വീടിന് ഭംഗി നിലനിര്‍ത്താന്‍ സഹായകമായ ഒന്നാണ് വിനാഗിരി . വിനാഗിരിയുടെ അസിഡിറ്റി സ്വഭാവം അഴുക്കുകളും മറ്റും അലിയിച്ചു കളയാന്‍ സഹായിക്കുന്നു . നേര്‍പ്പിച്ച വെള്ള വിനാഗിരി ടാപ്പുകള്‍ വൃത്തിയും തിളക്കവുമുള്ളതായി നിലനിര്‍ത്താനും സഹായകമാണ് .

ചിലന്തികള്‍ അകത്തേക്ക് വരുന്നത് തടയാന്‍ വെള്ളവും കര്‍പ്പൂരതുളസിയുടെ എണ്ണ ഉപയോഗിക്കാം. ഇഴജന്തുക്കള്‍ അകത്തേക്ക് വരുന്നത് തടയാന്‍ ജനലുകളിലും വാതിലുകളിലും വെള്ളവും പെപ്പര്‍മിന്റ് ഓയിലും നേര്‍പ്പിച്ച മിശ്രിതം തളിക്കുക.

വളരെ ബുദ്ധിമുട്ടുള്ള ഒരു ജാര്‍ തുറക്കാനുള്ള എളുപ്പവഴിയാണ് സ്പൂണ്‍. ഇത് ജാറുകള്‍ പോലുള്ളവ അഴിക്കാന്‍ സഹായിക്കും.

വാഴപ്പഴം കൂടുതല്‍ നേരം നീണ്ടുനില്‍ക്കാന്‍ ടിന്‍ ഫോയില്‍ കൊണ്ട് പൊതിയുക: ഇത് വാഴപ്പഴം കൂടുതല്‍ നേരം ഫ്രഷ് ആയി നിലനിര്‍ത്താന്‍ സഹായിക്കും .