കുറുപ്പ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ ശോഭിത ധൂലിപാല ഇന്ന് മലയാളികള്‍ക്കും പരിചിതയാണ്. ഇപ്പോള്‍ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തേക്കുറിച്ചാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ച. റാണി പിങ്ക് നിറത്തിലുള്ള മനോഹരമായ ഒരു സാരിയും അതിന് ചേരുന്ന ബ്ലൗസും മനോഹരമായ മേയ്ക്കപ്പും ചേര്‍ന്ന് ശോഭിത വളരെയധികം സുന്ദരിയായിരിന്നു. കഴിഞ്ഞ ദിവസമാണ് ശോഭിത തന്റെ ചിത്രങ്ങള്‍ ഇന്‍സ്സഗ്രാമില്‍ പങ്കുവച്ചത്.
റാണി പിങ്ക് നിറത്തിലുള്ള ആ സാരി തന്നെയായിരുന്നു പ്രധാന ആകര്‍ഷണം. ടൊറാനി എന്ന ബ്രാന്‍ഡിന്റെതായിരുന്നു സാരി. 51,000 രൂപയാണ് സാരിയുടെ വില. എന്നാല്‍ അതില്‍ കൂടുതല്‍ മതിപ്പ് ആ സാരിക്ക് തോന്നുമെന്നാണ് ഫാഷന്‍ ലോകെത്ത സംസാരം. കാര്യങ്ങള്‍ എന്തൊക്കെയാണെങ്കില്‍ ശോഭിതയുടെ സാരി വളരെ മനോഹരമായിട്ടുണ്ട് എന്നു പറഞ്ഞാല്‍ മതിയല്ലോ.
ഫെമിന മിസ് ഇന്ത്യ 2013 ല്‍ ഫെമിന മിസ് ഇന്ത്യ എര്‍ത്ത് കിരീടം നേടിയ ശോഭിത അനുരാഗ് കശ്യപിന്റെ രമണ്‍ രാഘവ് 2.0 എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നടൻ നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിന് ഉത്തരവാദി ശോഭിത ധൂലിപാല ആണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നിരുന്നു.