പാമ്പുകളെ പേടിയില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. എങ്കിലും ഇവയെ അരുമകളായി വളർത്തുന്നവരും ഇവയുമായി അടുത്തിടപഴകുന്ന ആളുകളുമുണ്ട്. എന്നാൽ വളരെയധികം റിസ്കുകൾ നിറഞ്ഞ ഇത്തരം സമ്പർക്കങ്ങൾ പലപ്പോഴും വലിയ അപകടങ്ങളിലേക്കാണ് നയിക്കുന്നത്.. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകാനും കാണികൾക്ക് മുന്നിൽ ആളാകാനും വേണ്ടി പാമ്പുകളുമായി സമ്പർക്കം പുലർത്തി പണിവാരി കൂട്ടുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. ഏതായാലും അത്തരത്തിൽ വെറുതെ ഒരു വിനോദത്തിനായി പാമ്പിനെ പ്രകോപിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുൻസർക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇൻഡോനേഷ്യൻ ഇൻഫ്ലുൻസറായ അംഗാര ഷോജിക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. പാമ്പുകൾക്കൊപ്പം സ്റ്റണ്ട് ചെയ്യുന്നതിന്റെ വീഡിയോകൾ പങ്കുവെക്കുന്നതിന് പേരുകേട്ട ഷോജിയുടെ ഏറ്റവും പുതിയ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ ഞെട്ടിച്ചിരിക്കുന്നത്. സ്റ്റണ്ടിനിടെ പാമ്പ് ഷോജിയുടെ സ്വകാര്യ ഭാഗത്ത് കടിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്.
വീഡിയോയിൽ പാമ്പിന്റെ വാലിൽ പിടിച്ച് നിൽക്കുമ്പോൾ പാമ്പ് ഷോജിയുടെ സ്വകാര്യ ഭാഗത്ത് കടിച്ചിരിക്കുകയും പിടിവിടാത്തെ നിൽക്കുകയും ചെയ്യുന്നതാണ് കാണുന്നത്.
ഷോജി, പരിഭ്രാന്തിയിൽ ആകുകയും പല തവണ പിടിവിടാൻ പാമ്പിനെ പിടിച്ച് കുലുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പാമ്പ് പിടിവിടാൻ കൂട്ടാക്കുന്നില്ല. വീഡിയോ തുടരുമ്പോൾ , പാമ്പിന്റെ പിടിയിൽ നിന്ന് സ്വയം മോചിതനാകാൻ കഴിയാതെ ഒടുവിൽ ഷോജി നിലത്ത് ഇരിക്കുന്നുണ്ട്.
ഇൻസ്റ്റാഗ്രാമിൽ വൈറലായ വീഡിയോ ഒരു ലക്ഷത്തിലധികം ലൈക്കുകൾ നേടി. ഒരു ഉപയോക്താവ് പറഞ്ഞു, “ഇതൊരു കണ്ടൽക്കാടിലെ പാമ്പാണ്, പിന്നിലെ കൊമ്പുകളുള്ള നേരിയ വിഷമുള്ള ഒന്നാണ്. അത് അവനറിയാമെന്ന് ഞാൻ ഊഹിക്കുന്നു.” മറ്റൊരാൾ എഴുതി, “ഞാൻ ഇവിടെ സ്ക്രോൾ ചെയ്തതിന് ശേഷം 1 സെക്കൻഡ് വേദന അനുഭവപ്പെട്ടു?എന്നാണ്.