വിപണിയിൽ പച്ചക്കറികൾ വാങ്ങുന്ന കാര്യത്തിൽ , ഭാര്യമാർ പൊതുവെ അവരുടെ ഭർത്താക്കന്മാരെക്കാൾ വിദഗ്ധരാണ്. എന്നാൽ ഈ ചിന്താഗതികൾ എല്ലാം മാറ്റികുറിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ഭാര്യയും ഭർത്താവും ഒരു പച്ചക്കറി കച്ചവടക്കാരന്റെ അടുത്ത് സവാള വാങ്ങാൻ പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.
വീഡിയോയുടെ തുടക്കത്തിൽ ഒരു ഭാര്യയും ഭർത്താവും സവാള വാങ്ങാൻ ഒരു പച്ചക്കറി കടയിൽ നിൽക്കുന്നതാണ് കാണുന്നത്. തുടർന്ന് ഭാര്യ നല്ല വലുപ്പമുള്ളതും അത്യവശ്യം കൊള്ളാവുന്നതുമായ സവാളകൾ തിരഞ്ഞെടുക്കുകയാണ്. ഈ സമയം ഭർത്താവും ഭാര്യ ചെയ്യുന്നപോലെ തന്നെ നല്ല വലുപ്പമുള്ളതും കാഴ്ചയിൽ ഗുണമേന്മയുള്ളതുമായ ഉള്ളി പരിശോധിച്ച് തിരഞ്ഞെടുക്കുന്നു. എന്നാൽ ഭർത്താവ് തിരഞ്ഞെടുക്കുന്നതൊന്നും ഭാര്യക്ക് ഇഷ്ടമാകുന്നില്ല. അവൾ ഭർത്താവ് എടുത്ത സവാള എല്ലാം തിരികെ കൂടയിലേക്ക് ഇടുന്നു. എന്നാൽ ബുദ്ധിമാനായ ഭർത്താവ് ഭാര്യ അറിയാതെ അവൾ തിരഞ്ഞെടുത്ത സവാളയിൽ ഒന്ന് എടുത്ത് ഭാര്യയുടെ കയ്യിൽ തന്നെ കൊണ്ടുകൊടുക്കുന്നു. അപ്പോഴും ആ സവാളയും അവൾ നിരസിക്കുന്നു.
ഇതിലൂടെ വലിപ്പമുള്ളതും കൊള്ളാവുന്നതുമായ സവാള ഭർത്താവ് എടുത്തിട്ടും ഭാര്യയോളം മതിയായ രീതിയിൽ തിരഞ്ഞെടുക്കാൻ അയാൾക്ക് കഴിയില്ല എന്ന് ഭാര്യ തെളിയിക്കുകയാണ്.
റാംസഫാമിലി ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ വൈറൽ വീഡിയോ എടുത്തിരിക്കുന്നത്. ഇതിനകം 18,255 ലൈക്കുകളും നിരവധി കമൻ്റുകളുംവീഡിയോയ്ക്ക് ലഭിച്ചു. നിരവധിപേരാണ് വീഡിയോയ്ക്ക് കമ്മെന്റുകളുമായി രംഗത്തെത്തിയത്.