Lifestyle

ചര്‍മ്മ സംരക്ഷണം സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാരും ശ്രദ്ധിക്കണം; ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യുക

സ്ത്രീകളുടെ അത്രയും ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധ കാണിയ്ക്കാത്തവരാണ് പുരുഷന്മാര്‍. അതുകൊണ്ട് തന്നെ അവരുടെ ചര്‍മ്മ ഭംഗിയെ ഇത് ബാധിയ്ക്കാറുണ്ട്. മുഖത്ത് കുഴികള്‍, നിറ വ്യത്യാസം, കരിവാളിപ്പ് എന്നീ പ്രശ്‌നങ്ങള്‍ എല്ലാം പുരുഷന്മാരും നേരിടാറുണ്ട്. പുരുഷന്മാരുടെ ചര്‍മ്മ സംരക്ഷണത്തിന് വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…..

* മോയ്ചറൈസര്‍ പ്രധാനം – സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രധാനമാണ് മോയ്ചറൈസര്‍. ഇത് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ ജലാംശത്തെ ലോക്ക് ചെയ്യാന്‍ സാധിക്കും. ക്ലെന്‍സിങ്ങ്, ഷേവിങ്ങുമൊക്കെ കഴിയുമ്പോള്‍ ചര്‍മ്മത്തിലെ ജലാംശം നന്നായി നിലനിര്‍ത്താന്‍ മോയ്ചറൈസര്‍ സഹായിക്കാറുണ്ട്. അതുപോലെ പകല്‍ സമയത്ത് പുറത്ത് പോകുമ്പോള്‍ നല്ലൊരു സണ്‍സ്‌ക്രീന്‍ കൂടി ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചര്‍മ്മം കരിവാളിക്കുന്നത് ഒഴിവാക്കാന്‍ ഇത് നല്ലതാണ്. ടാനിങ്ങും പിഗ്മന്റേഷനുമൊക്കെ മാറ്റാന്‍ മോയ്ചറൈസര്‍ സഹായിക്കാറുണ്ട്.

* ക്ലെന്‍സ് ചെയ്യാം – മുഖം വ്യത്തിയായി സൂക്ഷിക്കാന്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും മുഖം ക്ലെന്‍സ് ചെയ്യാന്‍ ശ്രദ്ധിക്കണം. ദിവസവും രണ്ട് നേരം മുഖം വ്യത്തിയായി കഴുകണം ഇത് വളരെ പ്രധാനമാണ്. വീര്യം കുറഞ്ഞ ചര്‍മ്മത്തിന് അനുയോജ്യമായൊരു ക്ലെന്‍സര്‍ ഇതിനായി ഉപയോഗിക്കാന്‍ ശ്രമിക്കുക. ചര്‍മ്മത്തിലെ അഴുക്കിനെയും മറ്റും പുറന്തള്ളാനുള്ള നല്ലൊരു മാര്‍ഗമാണിത്. സുഷിരങ്ങളെ തുറന്ന് വ്യത്തിയാക്കാന്‍ ക്ലെന്‍സിങ്ങ് ഏറെ സഹായിക്കും. പുറത്ത് നിന്നുള്ള അഴുക്കും മറ്റും കളയാന്‍ സാധിക്കുന്ന നല്ലൊരു ക്ലെന്‍സര്‍ വാങ്ങാന്‍ ശ്രദ്ധിക്കുക.

* സിറം ഉപയോഗിക്കാം – ചര്‍മ്മത്തില്‍ സിറം ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്, പ്രത്യേകിച്ച് പുരുഷന്മാരും. സ്ത്രീകള്‍ ചെയ്യുന്ന ടോണിങ്ങ് ഘടകം ചെയ്തില്ലെങ്കിലും പുരുഷന്മാര്‍ക്കും സിറം ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. വൈറ്റമിന്‍ സി പോലെയുള്ള ഏതെങ്കിലും സിമ്പിള്‍ സിറം ഉപയോഗിച്ചാല്‍ മതിയാകും. ഡാര്‍ക് സ്‌പോട്ടുകളും അതുപോലെ നിറ വ്യത്യാസവുമൊക്കെ മാറ്റാന്‍ ഇത് നല്ലതാണ്. തിളക്കം നല്‍കാനും സിറം സഹായിക്കാറുണ്ട്.

* എക്‌സ്‌ഫോളിയേറ്റ് ചെയ്യാം – ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ചര്‍മ്മം എക്‌സ്‌ഫോളിയേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കണം. ഇത് വളരെ പ്രധാനമാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും കൂടുതല്‍ ഭംഗിയാക്കാനും അത് സഹായിക്കാറുണ്ട്. വീര്യം കുറഞ്ഞതും ലൈറ്റായിട്ടുമുള്ള എക്‌സ്‌ഫോളിയേറ്ററാണ് എണ്ണമയമുള്ളതും അതുപോലെ മുഖക്കുരുവുള്ള ചര്‍മ്മത്തിനും അനുയോജ്യം. ഡളായിട്ടുള്ള ചര്‍മ്മത്തെ നേരെയാക്കാന്‍ ഇത് വളരെയധികം സഹായിക്കും. സുഷിരങ്ങളെ വ്യത്തിയാക്കി ചര്‍മ്മത്തിന്റെ ഭംഗി കൂട്ടാന്‍ എക്‌സ്‌ഫോളിയേഷന്‍ ഏറെ സഹായിക്കാറുണ്ട്. എന്നാല്‍ സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ചെയ്താല്‍ മതിയാകും.

* ഐ ക്രീം – മുഖത്ത് പാടുകള്‍ പോലെ തന്നെ ഭംഗി നശിപ്പിക്കുന്ന മറ്റൊന്നാണ് കണ്ണിനടിയിലെ കറുത്ത പാടുകള്‍. കണ്ണിന് വീക്കം അതുപോലെ കറുപ്പ് എന്നീ പ്രശ്‌നങ്ങളൊക്കെ ആണുങ്ങള്‍ക്ക് സ്വാഭാവികമായി ഉണ്ടാകാറുള്ളതാണ്. ഇത് മാറ്റാന്‍ നല്ലൊരു ഐക്രീം ഉപയോഗിക്കാന്‍ ശ്രമിക്കണം. ആന്റി ഏജിംഗ് ഗുണങ്ങളുള്ള ഐ ക്രീം വേണം ഉപയോഗിക്കാന്‍ ഇത് വളരെ പ്രധാനമാണ്.