അടുത്ത തലമുറയിലെ സൂപ്പര്‍താരമെന്ന് ഇപ്പോഴേ വിലയിരുത്തപ്പെടുന്ന താരമാണ് ശിവകാര്‍ത്തികേയന്‍. തമിഴില്‍ അവസരങ്ങളുടെ പെരുമഴയ്ക്ക് മുന്നില്‍ നില്‍ക്കുന്ന താരം മലയാളി സംവിധായകന്‍ ജൂഡ് ആന്റണിക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ ഊഹാപോഹം. 2018 ന് ശേഷം ജൂഡ് ചെയ്യുന്ന വമ്പന്‍ സിനിമകളില്‍ ഒന്നായിരിക്കും ഇതെന്നും കേള്‍ക്കുന്നു.
സിനിമയില്‍ പ്രതിനായക വേഷത്തില്‍ ആര്യയുടെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. എജിഎസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുന്ന സിനിമ എസ്‌കെയുടെ ഏറ്റവും സിനിമകളില്‍ ഒന്നായിരിക്കുമെന്നും കേള്‍ക്കുന്നു. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ തെലുങ്ക് സൂപ്പര്‍താരാം അല്ലു അര്‍ജുനെ നായകനാക്കി സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അറ്റ്ലി ഒരുക്കുന്ന സിനിമയിലും ശിവകാര്‍ത്തികേയന്‍ ചേരുമെന്ന് വിവരമുണ്ട്.
ഒരു പീരിയഡ് ഡ്രാമ എന്ന് പറയപ്പെടുന്ന പ്രൊജക്റ്റിന്റെ നിര്‍മ്മാതാക്കള്‍ രണ്ടാമത്തെ നായകനെ തിരഞ്ഞ അണിയറക്കാര്‍ ശിവകാര്‍ത്തികേയനില്‍ എത്തി നില്‍ക്കുകയാ ണെന്നാണ് ഏറ്റവും പുതിയ വിവരം. അതേസമയം അവസരങ്ങളുടെ പെരുമഴയാണ് താരത്തിന് മുന്നില്‍. സുധ കൊങ്ങരയുടെ പരാശക്തി മുതല്‍ എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം മദ്രാസി വരെ നടന്റെ കയ്യിലുണ്ട്.