പലരേയും പ്രതിസന്ധിയിലാക്കുന്ന ഒരു കാര്യമാണ് അലര്‍ജി പ്രശ്‌നങ്ങള്‍. പ്രകൃതിയില്‍ സാധാരണയായി നിരുപദ്രവകാരികളായിരിക്കുന്ന ചില വസ്തുക്കളോടുള്ള നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ സ്വതസിദ്ധമായ പ്രതികരണമാണ് അലര്‍ജി. അലര്‍ജി അടിസ്ഥാനപരമായി രോഗപ്രതിരോധവ്യവസ്ഥയുടെ പ്രതികരണമാണ്. ഒരു വ്യക്തിക്ക് ഒരു പ്രത്യേക വസ്തുവിനോട് അലര്‍ജിയുണ്ടോ ഇല്ലയോ എന്ന് പ്രവചിക്കാന്‍ കഴിയുന്ന അത്തരം ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം…
- കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും കണ്ണുകളിലെ ചൊറിച്ചിലും – പൊടി ഏല്‍ക്കുമ്പോള്‍ അലര്‍ജിയുള്ള ചില വ്യക്തികളില്‍ അത് കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതിന് വഴിവയ്ക്കും. കൂടാതെ, കണ്‍ജങ്ക്റ്റിവിറ്റിസ് അഥവാ ചെങ്കണ്ണ്, ആസ്ത്മ, റിനോകോണ്‍ജങ്ക്റ്റിവിറ്റിസ് എന്നിവ അത്തരം ലക്ഷണങ്ങളെ പ്രേരിപ്പിക്കുന്നു.
- ചര്‍മ്മത്തില്‍ ചൊറിച്ചില്‍ – അലര്‍ജി മൂലമുണ്ടാകുന്ന ചൊറിച്ചില്‍ കരപ്പന്‍ അഥവാ എക്‌സിമ, അലര്‍ജി കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ് (എസിഡി), ചര്‍മ്മം പൊളിഞ്ഞിളകല്‍, ആന്‍ജിയോഡെമ തുടങ്ങിയ ചില രോഗങ്ങളില്‍ സംഭവിക്കുന്നു. ചര്‍മ്മത്തിലെ ചൊറിച്ചിലിനൊപ്പം നീര്‍വീക്കം, ചുവന്ന തടിപ്പ്, മുഖം ചുവക്കുക, അല്ലെങ്കില്‍ ചിലപ്പോള്‍ വെളുത്തതോ ചുവന്നതോ ആയ പാടുകള്‍ എന്നിവ ഉണ്ടാകുന്നു. ഒരു വിദേശ പദാര്‍ത്ഥത്തിനെതിരെ (അലര്‍ജി) പ്രതിരോധ സംവിധാനം ഉണ്ടാക്കുന്നതിനായി പുറത്തു വിടുന്ന ഹിസ്റ്റാമിനോട് നമ്മുടെ ശരീരം പ്രതികരിക്കുമ്പോള്‍ ഈ ലക്ഷണങ്ങള്‍ സംഭവിക്കുന്നു. ഭക്ഷണം, പ്രാണികളുടെ കുത്ത്, സൂര്യപ്രകാശം, അല്ലെങ്കില്‍ ചില മരുന്നുകള്‍ എന്നിവ മൂലമാണ് ഈ അലര്‍ജി ഉണ്ടാകുന്നത്.
- നെഞ്ചുവേദനയും ഹൃദയമിടിപ്പിലെ പ്രശ്‌നങ്ങളും – അലര്‍ജി പ്രതിപ്രവര്‍ത്തനം മൂലമുണ്ടാകുന്ന ഹൃദയമിടിപ്പിലെ പ്രശ്‌നം അനാഫൈലക്‌സിസ് എന്ന ഗുരുതരമായ അവസ്ഥയുടെ ആരംഭത്തെ സൂചിപ്പിക്കുന്നു. ചില ഭക്ഷണങ്ങള്‍, മരുന്നുകള്‍, പ്രാണികള്‍, ലാറ്റക്‌സ് എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍ അനാഫൈലക്റ്റിക് അലര്‍ജി ലക്ഷണങ്ങള്‍ ഉണ്ടാകാം. അത്തരം ഹൃദയമിടിപ്പിനൊപ്പം ശ്വാസതടസ്സം, തലകറക്കം, നെഞ്ചുവേദന, ക്ഷീണം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ നിങ്ങള്‍ വൈദ്യസഹായം തേടണം.
- ശ്വസനത്തിലെ വ്യത്യാസം – അലര്‍ജിക് റിനിറ്റിസ് അല്ലെങ്കില്‍ ജലദോഷപ്പനി മൂലമുള്ള മൂക്കടപ്പാണ് അലര്‍ജി മൂലമുള്ള ശ്വാസതടസ്സം ഉണ്ടാകാനുള്ള ഏറ്റവും സാധാരണ കാരണം. ഡീകോംഗെസ്റ്റന്റുകളും ആന്റിഹിസ്റ്റാമൈനുകളും ചേര്‍ന്ന മരുന്നുപയോഗിച്ചാണ് ഇത് സാധാരണയായി ചികിത്സിക്കുന്നത്. അലര്‍ജിക് ആസ്ത്മയാണ് ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകാനുള്ള മറ്റൊരു കാരണം. വലിവ്, വരണ്ട സ്ഥിരമായ ചുമ, നെഞ്ചില്‍ ഇറുക്കം, ഉറക്കമില്ലായ്മ, ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഒരു വ്യക്തിക്ക് ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, അയാള്‍ ഉടന്‍ ഡോക്ടറെ സന്ദര്‍ശിക്കണം. മറ്റൊരു അപൂര്‍വ അലര്‍ജി പ്രതിപ്രവര്‍ത്തനമായ അനാഫൈലക്റ്റിക് ഷോക്ക് ശ്വസനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥയിലേക്കും നയിക്കുന്നു, മാത്രമല്ല അത്തരം അവസ്ഥയില്‍ രോഗിക്ക് ഛര്‍ദ്ദിയോ ക്ഷീണമോ അനുഭവപ്പെടുകയോ ചെയ്യാം.
- മൂക്കടപ്പ് – അലര്‍ജികള്‍ ഉണ്ടാകുമ്പോള്‍, മ്യൂക്കസ് മെംബറെയിനില്‍ നീര്‍ക്കെട്ട് സംഭവിക്കുകയും വീക്കം ഉണ്ടായ മൂക്കിലെ ടിഷ്യു സൈനസുകളെ തടയുകയും വായുവിനെ അകത്ത് കുടുക്കുകയും ചെയ്യുന്നു. അത് വേദനയിലേക്കും സമ്മര്‍ദ്ദത്തിലേക്കും നയിക്കുന്നു. അലര്‍ജി മൂലമുണ്ടാകുന്ന മൂക്കടപ്പ് ദിവസം മുഴുവന്‍ തുമ്മല്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. പൊടിപടലങ്ങള്‍, വൃക്ഷങ്ങളുടെ കൂമ്പോള, മൃഗങ്ങളുടെ രോമം എന്നിവയോട് അലര്‍ജി ഉള്ളവര്‍ക്കും ചില കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന അലര്‍ജിയുണ്ടാകുമ്പോഴും ഇത് സംഭവിക്കുന്നു.