ഹൃദയാഘാതത്തിന് മുന്നറിയിപ്പായി നമ്മള്‍ കരുതുന്നത് നെഞ്ചുവേദനയാണ്. എന്നാല്‍ ഇത് മാത്രമല്ല, വളരെ നിസാരം എന്ന് നമ്മള്‍ തള്ളികളയുന്ന പല്ല് വേദന പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പാകാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഹൃദയത്തിലേക്കും പല്ലുകളിലേക്കുമുള്ള നാഡീവ്യൂഹ പാതകള്‍ ഒന്നു തന്നെയാണെന്നതാണ് ഇതിന് പിന്നിലുള്ള കാരണം. വേഗസ് നേര്‍വ് എന്ന നാഡീപാത കഴുത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതിനെ ബാധിക്കുന്ന ഹൃദയാഘാതം പോലുള്ള സംഗതികള്‍ പല്ലിനും വേദനയുണ്ടാക്കും.പല്ലിന് പുറമേ തന്നെ കൈകള്‍, പുറം, താടി അടിവയര്‍ എന്നിവിടങ്ങളില്‍ ഹൃദയാഘാതത്തിന് മുന്നോടിയായി വേദന അനുഭവപ്പെടാറുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കുത്തുന്ന പോലെയുള്ള വയര്‍ വേദന, ഓക്കാനം, നെഞ്ചെരിച്ചില്‍ എന്നിവയും ലക്ഷണങ്ങളാവാം. കാരണങ്ങളൊന്നുമില്ലാതെ അമിതമായി വിയര്‍ക്കുക, ക്ഷീണം അനുഭവപ്പെടുക എന്നിവയും ഹൃദയത്തിന്റെ നില തൃപ്തികരമല്ലെന്ന സൂചന നല്‍കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളില്ലാതെയും ഹൃദയാഘാതം വരാറുണ്ട്. ഇതിനെ വിളിക്കുന്നത് സൈലന്റ് മയോകാര്‍ഡിയല്‍ ഇസ്‌കീമിയ എന്നാണ്. ഇസിജി , എക്കോകാര്‍ഡിയോഗ്രാം പോലുള്ള പരിശോധനകളിലൂടെ ഇവയെ കണ്ടെത്താനായി സാധിക്കുന്നു.