Movie News

ശ്രുതിഹാസന്റെ ലുക്ക് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു; കൂലിയുടെ ലൊക്കേഷന്‍ചിത്രം പുറത്തുവിട്ട് അണിയറക്കാര്‍

കൂലി സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നടി ശ്രുതിഹാസന്റെ ലുക്ക് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. കനത്ത മേക്കപ്പ് ഒഴിവാക്കി, ശ്രുതി തന്റെ സ്വാഭാവിക തിളക്കത്തില്‍ സാധാരണക്കാരിയെ പോലെയാണ് കാണപ്പെടുന്നത്. ലോകേഷ് കനകരാജിന്റെ ജന്മദിനമായ മാര്‍ച്ച് 14 നായിരുന്നു പ്രൊഡക്ഷന്‍ ഹൗസ് സിനിമയുടെ ഒരു കൂട്ടം ചിത്രങ്ങള്‍ പങ്കിട്ടത്.

ചിത്രത്തില്‍, ശ്രുതി ഹാസന്‍ ഒരു ലളിതമായ സല്‍വാര്‍-കമീസ് ധരിച്ചിരുന്നു. അവളുടെ മുടി ഒരു ബ്രെയ്ഡില്‍ വൃത്തിയായി കെട്ടിയിരുന്നു. നടി സംവിധായകനോട് സംസാരിക്കു ന്നത് കാണാം. മറ്റ് ചിത്രങ്ങളില്‍ രജനീകാന്ത്, നാഗാര്‍ജുന, സത്യരാജ് എന്നിവര്‍ സംവിധാ യകനുമായി സംസാരിക്കുന്നു.

”ടീം കൂലി ക്യാപ്റ്റന് ജന്മദിനാശംസകള്‍ നേരുന്നു! കൂലി യുടെ സെറ്റുകളില്‍ നിന്നുള്ള എക്‌സ്‌ക്ലൂസീവ് സ്റ്റില്ലുകള്‍ ഇതാ” എന്നാണ് പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലോകേഷ് കനകരാജ് കൂലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഡെനിം ഷര്‍ട്ട് ധരിച്ച രജനീ കാന്തിന്റെ മോണോക്രോമാറ്റിക് ചിത്രമായിരുന്നു പോസ്്റ്ററില്‍ നല്‍കിയിരുന്നത്.

രജനീകാന്ത്, നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍, സത്യരാജ്, ശ്രുതി ഹാസന്‍, റേബ മോണിക്ക ജോണ്‍, ജൂനിയര്‍ എംജിആര്‍, മോണിഷ ബ്ലെസി എന്നിവരുള്‍പ്പെടെ ഒരു വന്‍ താരനിര ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദര്‍ വീണ്ടും രജനീകാന്തിനൊപ്പം ഈ പ്രോജ ക്റ്റിനാ യി സഹകരിക്കും. കൂടാതെ, ആക്ഷന്‍ കൊറിയോഗ്രാഫി അന്‍പ്-അറിവാണ് നിര്‍വ്വഹി ച്ചിരിക്കുന്നത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രം 2025 ല്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 2023 സെപ്റ്റംബറില്‍ കൂലി ഔദ്യോഗികമായി പ്രഖ്യാ പിച്ചു. രജനീ കാന്തിന്റെ 171-ാമത്തെ ചിത്രത്തിന്റെ പേര് പിന്നീട് 2024 ഏപ്രിലില്‍ പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *