Movie News

സലാറിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയത് ഈ താരം ; തമിഴിലും തെലുങ്കിലും ശ്രീയ റെഡ്ഡിക്ക് തിരക്കേറുന്നു

ഇന്ത്യന്‍ സിനിമയില്‍ സലാര്‍ ഉയര്‍ത്തിയ ആരവം സിനിമയിലെ പ്രധാന താരങ്ങള്‍ക്ക് കരിയറില്‍ ഒരു വന്‍ വിജയം നേടിക്കൊടുത്തപ്പോള്‍ മറ്റു ചിലര്‍ക്ക് വന്‍ തിരിച്ചുവരവിനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത് അണിയറയിലേക്ക് പോയ നടി ശ്രേയാ റെഡ്ഡിക്കാണ് സിനിമ തിരിച്ചുവരവിന് അവസരം നല്‍കിയിരിക്കുന്നത്.

പ്രഭാസും പൃഥ്വിരാജും മിന്നുന്ന പ്രകടനം നടത്തിയ സനിമയില്‍ ശ്രേയാറെഡ്ഡി ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. തെലുങ്ക് 123 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, സലാറിന്റെ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തില്‍, ശ്രിയ റെഡ്ഡിയ്ക്ക് തെലുങ്ക്, തമിഴ് സിനിമാ വ്യവസായങ്ങളില്‍ നിന്ന് കൈ നിറയെ ഓഫറുകള്‍ ഒഴുകുകയാണ്. തെലുങ്ക് ചലച്ചിത്ര വ്യവസായം, പ്രത്യേകിച്ച്, അവളുടെ വൈവിധ്യമാര്‍ന്ന അഭിനയ വൈദഗ്ദ്ധ്യം ഉറപ്പാക്കുന്നതില്‍ അതീവ താല്പര്യം കാണിക്കുന്നു. പവന്‍ കല്യാണിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്റ്റ് ‘ഒജി’ യില്‍ ഇതിനകം തന്നെ ശ്രിയയുടെ താരപദവി ഉയര്‍ന്നിട്ടുണ്ട.

തമിഴില്‍ വിജെ ആയി തന്റെ കരിയര്‍ ആരംഭിച്ച അവര്‍ താമസിയാതെ സിനിമയിലേക്ക് എത്തുകയായിരുന്നു. മലയാളത്തില്‍ മമ്മൂട്ടി നായകനായ ബ്‌ളാക്കിലും താരം മികച്ച വേഷം ചെയ്തിരുന്നു. പിന്നീട് സിനിമാരംഗത്ത് നിന്നും പിന്മാറിയ താരത്തെ പിന്നീട് ചില വെബ് സീരീസുകളിലെ ശ്രദ്ധേയമായ പ്രകടനങ്ങളാല്‍ അടയാളപ്പെടുത്തി. അതിന് ശേഷമാണ് സലാറിലൂടെ ബിഗ്‌സ്‌ക്രീനിലേക്ക് മടങ്ങി വന്നിരിക്കുന്നതും..