ബോളിവുഡിലെ മുന്‍നിര നടിയും ലോകത്തുടനീളമായി അനേകം ആരാധകരുള്ള നടിയുമാണ് ശ്രദ്ധാകപൂര്‍. സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പിന്തുണയുള്ള അവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്നിലാക്കി.
ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ഇന്ത്യന്‍ സെലിബ്രിറ്റികളിലാണ് നടി ശ്രദ്ധ കപൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായികളുടെ എണ്ണത്തെയാണ് താരം മറികടന്നത്. ‘സ്ത്രീ 2’ എന്ന ചിത്രത്തിലാണ് ശ്രദ്ധ ഇപ്പോള്‍ അഭിനയിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ 91.5 മില്യണ്‍ ഫോളോവേഴ്സാണ് ശ്രദ്ധ കപൂറിന് ഉള്ളത്. 91.3 സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്ലാറ്റ്ഫോമില്‍ പ്രധാനമന്ത്രി മോദിയെ പിന്തുടരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന രണ്ടാമത്തെ ഇന്ത്യന്‍ സെലിബ്രിറ്റിയും ശ്രദ്ധാകപൂറിന്റെ ബോളിവുഡ് സഹപ്രവര്‍ത്തകയാണ്. നടി പ്രിയങ്ക ചോപ്ര. 91.8 ദശലക്ഷം ഫോളോവേഴ്സാണ് അവരെ പിന്തുടരുന്നത്.
ശ്രദ്ധ കപൂറിന്റെ ‘സ്ത്രീ 2’ വന്‍ വിജയമാണ്. ആറ് ദിവസം കൊണ്ട് 250 കോടിയിലധികം രൂപയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. അതിനുമുമ്പ് ‘തൂ ജൂതി മെയ്ന്‍ മക്കാര്‍’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. അവളുടെ അടുത്ത പ്രോജക്റ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ഇന്ത്യന്‍ സെലിബ് ക്രിക്കറ്റ് താരം വിരാട്‌കോഹ്ലിയാണ്. 271 ദശലക്ഷം ആളുകളാണ് അദ്ദേഹത്തെ പിന്തുടരുന്നത്.