മലയാളികളായ നമുക്ക് ആദ്യം പല്ല് തേക്കാതെ നമ്മുടെ ദിവസം ആരംഭിക്കുന്നത് സങ്കൽപ്പിക്കാനേ കഴിയില്ല. എന്നാൽ പ്രഭാതഭക്ഷണത്തിന് മുമ്പോ ശേഷമോ പല്ല് തേക്കണോ എന്ന പഴയ ചോദ്യം ഇപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഹൃദ്യമായ പ്രഭാതഭക്ഷണം ആസ്വദിക്കുന്നതിനും നിങ്ങളുടെ വായുടെ ശുചിത്വം പാലിക്കുന്നതിനും ഇത് ആവശ്യവുമാണ്.
ഇക്കാര്യത്തിലുള്ള കണ്‍ഫ്യൂഷന്‍ തീര്‍ക്കുകയാണ് സോഷ്യൽ മീഡിയയിൽ ഡെന്റൽ ഉപദേശങ്ങൾ പങ്കുവെക്കുന്നതിന് പേരുകേട്ട എസെക്സിൽ നിന്നുള്ള ഡെന്റൽ തെറാപ്പിസ്റ്റായ അന്ന പീറ്റേഴ്സൺ. പ്രഭാതഭക്ഷണമാണോ ബ്രഷിംഗാണോ ആദ്യം വരേണ്ടത് എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തതമായ ഉത്തരമാണ് അന്ന തരുന്നത്.
“ഇതിന് രണ്ട് കാരണങ്ങളുണ്ട്. പ്രഭാതഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ വായിൽ അസിഡിറ്റി ഉണ്ടാകും. പ്രഭാതഭക്ഷണത്തിന് ശേഷം പല്ല് തേക്കുമ്പോൾ നിങ്ങൾ ചെയ്യുന്നത് ആ ആസിഡ് പല്ലിലേക്ക് തേയ്ക്കുകയാണ്. ഇത് ഇനാമലിനെ ഇല്ലാതാക്കുകയും ചെയ്യും. എന്നാല്‍ പ്രഭാതഭക്ഷണത്തിന് മുമ്പ് ബ്രഷ് ചെയ്യുന്നത് നിങ്ങളുടെ പല്ലുകളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
പ്രഭാതഭക്ഷണത്തിന് മുമ്പ് ബ്രഷ് ചെയ്യാൻ നിങ്ങൾ മറന്നാൽ, ഭക്ഷണശേഷം വായിൽ അസിഡിറ്റി കുറവാണെന്ന് ഉറപ്പാക്കാനും ഇനാമൽ നശിക്കുന്നത് ഒഴിവാക്കാനും ബ്രഷ് ചെയ്യുന്നതിന് 30 മിനിറ്റ് കാത്തിരിക്കണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
പ്രഭാത വായ്നാറ്റത്തെ ചെറുക്കുന്നതിന് പുറമേ, പ്രഭാതഭക്ഷണത്തിന് മുമ്പ് പല്ല് തേക്കുന്നത് നിങ്ങളുടെ പല്ലുകളെ ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.