വെറും മൂന്ന് ആപ്പിളിന്റെ തൂക്കം, അഞ്ച് ആപ്പിളിന്റെ ഉയരം… വയസായ രൂപമല്ല അവള്‍ക്കുള്ളത്, എങ്കിലൂം അവള്‍ക്ക് 50 വയസ്സായി. പറഞ്ഞുവരുന്നത് ‘വായ’ ഇല്ലാത്ത കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഏറെ പ്രിയങ്കരിയായ ‘കിറ്റിവൈറ്റ്’ എന്ന ‘ഹലോ കിറ്റി’ എന്ന ഈ പൂച്ചപ്പാവക്കുട്ടിയെക്കുറിച്ചാണ്.
ജാപ്പനീസ് കമ്പനിയായ സാന്റിയോ ‘ഹലോ കിറ്റി’യുടെ ആദ്യരൂപം സൃഷ്ടിച്ചിട്ട് ഈ മാസം ആദ്യം അരനൂറ്റാണ്ട് തികഞ്ഞു. ലോകം മുഴുവന്‍ വന്‍തോതില്‍ പ്രചാരം കിട്ടിയ വായയില്ലാത്ത ഈ പൂച്ചപ്പാവക്കുട്ടി യുനിസെഫ് അംബാസഡര്‍, ജപ്പാനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക ദൂതന്‍, തീം റെസ്റ്റോറന്റുകള്‍, കഫേകള്‍, രണ്ട് അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, പ്രസവ ആശുപത്രികള്‍ എന്നിവയുടെയെല്ലാം മുഖമായി.
ഹലോ കിറ്റിയിലൂടെ സ്രഷ്ടാവ് ഏകദേശം 80 ബില്യണ്‍ ഡോളറാണ് സമ്പാദിച്ചത്. 1974-ല്‍ സാന്റിയോയുടെ ഇന്‍-ഹൗസ് ഇല്ലസ്ട്രേറ്റര്‍മാരില്‍ ഒരാളായ യുക്കോ ഷിമിസുവാണ് അവളെ ആദ്യമായി വരച്ചത്. ജാപ്പനീസ് പദമായ ”കവായ്”, 24 വയസ്സുള്ള പൂച്ച എന്നിവ ഉള്‍ക്കൊള്ളുന്ന ഡിസൈനുകള്‍ കമ്പനിക്ക് ആവശ്യമായി വന്നിരുന്നു. പിതാവ് സമ്മാനമായി നല്‍കിയ ഒരു പൂച്ചക്കുട്ടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഈ സൃഷ്ടി. അടുത്ത വര്‍ഷം ഹലോ കിറ്റി കമ്പോളത്തിലേക്ക് ഇറങ്ങി. അത് പിന്നീട് കമ്പനിയുടെ ഏറ്റവും ജനപ്രിയ ഡിസൈനായി.
കളിപ്പാട്ടങ്ങളിലും സ്റ്റിക്കറുകളിലും മറ്റു പലതിലും അവളുടെ ചിത്രം ഒട്ടിച്ചതിനാല്‍ വില്‍പ്പന ഉടന്‍ കുതിച്ചുയര്‍ന്നു. വായില്ലാത്ത മുഖം, ഓവല്‍ മഞ്ഞ മൂക്ക്, മീശ, വില്ല് എന്നിവ ഉള്‍ക്കൊള്ളുന്ന ആദ്യരൂപത്തിന്റെ അവകാശി ഷിമിസുവിന്റെ ലളിതവും അവിസ്മരണീയവുമായ രൂപകല്‍പ്പനയായിരുന്നു. കഥാപാത്രം കണ്ടുപിടിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം ഷിമിസു സാന്റിയോ വിട്ടു, പകരം 1970-കളുടെ അവസാനത്തില്‍ ഡിസൈനിന്റെ മേല്‍നോട്ടം വഹിച്ച സെറ്റ്സുകോ യോനെകുബോ ഹലോ കിറ്റിയുടെ മൂന്നാമത്തെ ഡിസൈനറായി കണക്കാക്കപ്പെടുന്നു.
ഹലോ കിറ്റിക്ക് ഒരു പോപ്പ് കള്‍ച്ചര്‍ ഐക്കണ്‍ പദവി നല്‍കിയത് ചിത്രകാരിയായ യുക്കോ യമാഗുച്ചി ആയിരുന്നു. യമാഗുച്ചി ഏകദേശം 45 വര്‍ഷത്തോളം കഥാപാത്രത്തിന്റെ വിഷ്വല്‍ ഐഡന്റിറ്റി നിര്‍ണയിച്ചു. 1979ല്‍, സാന്റിയോ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ പുതിയ ഇമേജറി സൃഷ്ടിക്കുന്നതിനും അവതരിപ്പിക്കുന്നതിനും ചുമതലപ്പെടുത്തിയ നിരവധി ചിത്രകാരന്മാരില്‍ ഒരാളായിരുന്നു യമാഗുച്ചി.
ഒരു ഘട്ടത്തില്‍ വിപണിയില്‍ നിന്നും ഹലോകിറ്റിക്ക് തിരിച്ചടി നേടാനിടയായി. വില്‍പ്പന കുറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ യമാഗുച്ചി ഹലോ കിറ്റിയുടെ ആരാധകരുമായി കൂടിക്കാഴ്ച ആരംഭിച്ചു. ടെഡി ബിയറുകളോടുള്ള യുഎസ് താല്‍പ്പര്യം വര്‍ദ്ധിക്കുന്നതിനിടയില്‍, 1984-ല്‍ അവള്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനവും നടത്തി. ജപ്പാനിലേക്ക് മടങ്ങിയ യമാഗുച്ചി ഹലോ കിറ്റിക്കായി പുതിയ ഡ്രോയിംഗുകളും ടെഡി ബിയര്‍, ടിനി ചും ഉള്‍പ്പെടെ കിറ്റിക്ക് സുഹൃത്തുക്കളുടെ ഒരു കൂട്ടം സൃഷ്ടിക്കാന്‍ തുടങ്ങി.
ഹലോ കിറ്റിയുടെ പ്രധാന സവിശേഷതകളില്‍ വലിയ മാറ്റമൊന്നും വരുത്തിയില്ല. 1980-കള്‍ക്കും 1990-കളുടെ മധ്യത്തിനും ഇടയില്‍ ജപ്പാനില്‍ ഹലോ കിറ്റി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന അഭിവൃദ്ധിപ്പെട്ടു. കമ്പനിയുടെ മുന്‍കാല ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും സ്‌കൂള്‍ സപ്ലൈകളും ടൂത്ത് ബ്രഷുകള്‍ പോലുള്ള വ്യക്തിഗത പരിചരണ ഇനങ്ങളും ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. പിന്നീട് 1987 ല്‍ ഒരു ആരാധകനില്‍ നിന്നും കത്ത് കിട്ടിയതിന് ശേഷം യമാഗൂച്ചി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കിറ്റിയെ സൃഷ്ടിച്ചു. പക്ഷേ, അപ്പോഴും, ചിത്രകാരിയായ യമാഗുച്ചിക്ക് തന്റെ ആരാധകർക്കൊപ്പം കഥാപാത്രം പരിണമിക്കുകയും വളരുകയും ചെയ്യണമെന്ന് അറിയാമായിരുന്നു.
അക്കാലത്ത് ടോക്കിയോയിലെ ഹരജുകു ഫാഷന്‍ ജില്ലയില്‍ കണ്ട ട്രെന്‍ഡുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പഴയ ആരാധകരെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയില്‍ യമാഗുച്ചി തന്റെ ഡിസൈനുകളില്‍ സമകാലിക ശൈലി ഉള്‍പ്പെടുത്താന്‍ തുടങ്ങി. ഈ കഥാപാത്രം പ്രതിവര്‍ഷം 12,000 പുതിയ ഉല്‍പ്പന്ന ലൈനുകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സങ്കല്‍പ്പിക്കാവുന്ന മിക്കവാറും എല്ലാ വിഭാഗങ്ങളിലും, വസ്ത്രങ്ങള്‍ മുതല്‍ ബോര്‍ഡ് ഗെയിമുകള്‍ വരെ, ഗ്രീറ്റിംഗ് കാര്‍ഡുകള്‍ മുതല്‍ ലഞ്ച്‌ബോക്‌സുകള്‍ വരെ.
ഗൃഹാതുരത്വം ഒരു പ്രധാന വില്‍പ്പന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമായതോടെ, ഇലക്ട്രോണിക്സ്, അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയ മുതിര്‍ന്നവര്‍ക്കുള്ള ഇനങ്ങളില്‍ കമ്പനി ഹലോ കിറ്റി ഉപയോഗിക്കാന്‍ തുടങ്ങി. 1990 കളിൽ ജപ്പാന്റെ സമ്പദ്‌വ്യവസ്ഥ സ്തംഭനാവസ്ഥയിലായപ്പോൾ, സാൻറിയോ അതിന്റെ അന്താരാഷ്ട്ര സാന്നിധ്യം വിപുലീകരിച്ചു.
“തീർച്ചയായും, ഹലോ കിറ്റിയെക്കാൾ കൂടുതൽ കാലം ജീവിച്ച നിരവധി കഥാപാത്രങ്ങൾ ലോകത്തിലുണ്ട്,” യമാഗുച്ചി പറഞ്ഞു, “അവൾ കഠിനാധ്വാനം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അങ്ങനെ അവൾക്ക് 50 വർഷത്തിനുള്ളിൽ അവളുടെ 100-ാം വാർഷികം ആഘോഷിക്കാൻ കഴിയും.”