Sports

ഷമിക്ക് പിന്നാലെ സഹോദരന്‍ മുഹമ്മദ് കൈഫും രഞ്ജിട്രോഫിയില്‍ ബംഗാളിനായി അരങ്ങേറി

ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്ക് പിന്നാലെ സഹോദരന്‍ മുഹമ്മദ് കൈഫും രഞ്ജിട്രോഫിയില്‍ തിളങ്ങുന്നു. കൈഫ് കളിച്ചത് പോലെ തന്നെ ബംഗാളിന് വേണ്ടിയാണ് കൈഫും കളിക്കുന്നത്. രഞ്ജി ട്രോഫിയില്‍ ആദ്യമായി കളിക്കുന്ന താരം 15 റണ്‍സിന് 4 വിക്കറ്റ് എന്ന കണക്കുമായി മടങ്ങിയെത്തിയ ബംഗാളിന്റെ ഏറ്റവും വിജയകരമായ ബൗളറായി.

ഉത്തര്‍പ്രദേശിനെതിരായ കാണ്‍പൂരിലെ പാര്‍ക്ക് സ്റ്റേഡിയത്തില്‍ വെറും 5.5 ഓവറാണ് കൈഫ് എറിഞ്ഞത്. 20 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ സൂരജ് സിന്ധു ജയ്സ്വാളിന്റെയും 24ന് 2 വിക്കറ്റ് വീഴ്ത്തിയ ഇഷാന്‍ പോറലിന്റെയും ഉജ്ജ്വല പ്രകടനവും കൈഫിന്റെ സ്‌പെല്ലിന്റെ പിന്‍ബലത്തില്‍ യുപിയെ 20.5 ഓവറില്‍ 60 റണ്‍സിന് പുറത്താക്കാന്‍ ബംഗാളിന് കഴിഞ്ഞു.

നേരത്തെ, രഞ്ജി ട്രോഫി ക്യാപ്പ് ലഭിച്ചതിന് സഹോദരനെ അഭിനന്ദിച്ച് ഷമി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ‘ഒരു നീണ്ട പോരാട്ടത്തിനൊടുവില്‍ ബംഗാളിനായി രഞ്ജി ട്രോഫി ക്യാപ്പ് ലഭിച്ചു. ചിയേഴ്‌സ് മികച്ച നേട്ടം അഭിനന്ദനങ്ങള്‍, നിങ്ങള്‍ക്ക് ഒരു മികച്ച ഭാവി ആശംസിക്കുന്നു! നിങ്ങളുടെ 100% നല്‍കൂ, കഠിനാധ്വാനം തുടരുകയും നന്നായി ചെയ്യുക.” ഷമി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.