Celebrity

‘ഷാരൂഖ് ഖാന്‍ ‘യഥാര്‍ത്ഥ ചെയിന്‍ സ്‌മോക്കര്‍’ ആയിരുന്നു, ഒരു സിഗരറ്റ് കൊണ്ട് മറ്റൊന്ന് കത്തിക്കും’

ബോളിവുഡിന്റെ കിംഗ് ഖാനാണ് ഷാരൂഖ് ഖാന്‍. താരത്തിന്റെ ഒരു ദു:ശീലത്തെ കുറിച്ചുള്ള മുതിര്‍ന്ന താരം പ്രദീപ് റാവത്തിന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. ഷാരൂഖ് ഖാന് തന്റെ ജോലിയോട് പ്രശംസനീയമായ അര്‍പ്പണമുണ്ടെങ്കിലും താരത്തിന്റെ ചെയിന്‍ സ്മോക്കിംഗ് ശീലത്തില്‍ താന്‍ അത്ഭുതപ്പെട്ടുവെന്നാണ് പ്രദീപ് വ്യക്തമാക്കിയത്. കൊയ്ല എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ സഹനടനായിരുന്നത് പ്രദീപ് റാവത്തായിരുന്നു.

സെറ്റില്‍ താരം ഒന്നിലധികം സിഗരറ്റുകള്‍ വലിക്കുന്നത് കണ്ടപ്പോള്‍ തനിക്ക് അത്ഭുതമായിരുന്നുവെന്നും പ്രദീപ് പറഞ്ഞു. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍, ഷാരൂഖ് ഖാനും മാധുരി ദീക്ഷിതും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച രാകേഷ് റോഷന്‍ സംവിധാനം ചെയ്ത കൊയ്ല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവമാണ് പ്രദീപ് പങ്കുവെച്ചത്. ‘യഥാര്‍ത്ഥ ചെയിന്‍ സ്‌മോക്കര്‍’ എന്നാണ് ഷാരൂഖിനെ അദ്ദേഹം വിളിച്ചത്. ”ഷൂട്ടിംഗ് സമയത്ത് ഞാന്‍ ഷാരൂഖുമായി അടുപ്പത്തിലായിരുന്നില്ല, പക്ഷേ അദ്ദേഹം എല്ലായ്‌പ്പോഴും നല്ല പെരുമാറ്റവും മികച്ച വ്യക്തിയുമായിരുന്നു.” – അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഒരു കാര്യം ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു, അദ്ദേഹത്തോളം പുകവലിക്കുന്ന മറ്റൊരു നടനെയും ഞാന്‍ കണ്ടിട്ടില്ല എന്നതാണ്.  താരം ഒരു സിഗരറ്റ് കത്തിച്ചു, മറ്റൊന്ന് കത്തിക്കാന്‍ ഉപയോഗിച്ചു, പിന്നെ മറ്റൊന്ന് കത്തിച്ചു. അവന്‍ ഒരു യഥാര്‍ത്ഥ ചെയിന്‍ സ്‌മോക്കറായിരുന്നു. എന്നിരുന്നാലും, സിനിമയോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം നിഷേധിക്കാനാവാത്തതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.