മഹാരാഷ്ട്രയിലെ വടക്ക്-പടിഞ്ഞാറന്‍ നഗരമായ ഔറംഗബാദില്‍ സ്ഥിതി ചെയ്യുന്ന എല്ലോറാ ഗുഹകൾ (Ellora Caves) അത്ഭുതങ്ങളുടെയും നിഗൂഢതകളുടെയും ഒരു പറുദീസ തന്നെയാണ്. 34 ഗുഹകളുടെ കൂട്ടം ഇന്ത്യയുടെ ഏറ്റവും വലിയ വിസ്മയങ്ങളില്‍ ഒന്നും ഇന്ത്യയിലെ വിവിധ ആത്മീയതകളുമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ വിസ്മയങ്ങളില്‍ ഒന്നും ഇന്ത്യയിലെ വിവിധ ആത്മീയതകളുമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ് എല്ലോറാ ഗുഹകൾ. ആദ്യത്തെ 12 ഗുഹകൾ ബുദ്ധമതസ്ഥരാലും, 13 മുതൽ 29 വരെ ഹിന്ദുമതസ്ഥരാലും, 30 മുതൽ 34 വരെയുള്ളവ ജൈനമതസ്ഥരാലും നിർമ്മിതമാണ്.
കാലക്രമേണ ഇന്ത്യന്‍ റോക്ക് കട്ട് വാസ്തുവിദ്യയുടെ പ്രതിരൂപമായ പൈതൃക സ്ഥലമായി മാറിയ എല്ലോറാ ഗുഹ എ ഡി ആറാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും നിര്‍മ്മിക്കപ്പെട്ടത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ പുരാവസ്തു ഗവേഷകരുടെ സമീപകാല പഠനങ്ങള്‍ ഈ ഗുഹകളില്‍ പ്രാര്‍ത്ഥിച്ചിരുന്ന ബുദ്ധ സന്യാസിമാരുടെ ഒരു രസകരമായ പാരമ്പര്യം വെളിപ്പെടുത്തി.
ഈ അപൂര്‍വ നിര്‍മിതി സംരക്ഷിക്കാന്‍, അവര്‍ ചുവരുകളിലും മേല്‍ക്കൂരകളിലും ചായം പൂശിയ പ്ലാസ്റ്ററിനൊപ്പം കഞ്ചാവ് കലര്‍ത്തിയെന്നണ് ഈ കണ്ടെത്തല്‍. യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച, ഗുഹകളെ 1,500 വര്‍ഷമായി അതിന്റെ ജീര്‍ണ്ണതയില്‍ നിന്നും തടയുന്നതില്‍
കളിമണ്ണും ചുണ്ണാമ്പും ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയില്‍ മിശ്രിതത്തില്‍ ചേര്‍ത്തിരിക്കുന്ന കഞ്ചാവ് സഹായിച്ചിരിക്കാമെന്നാണ് അഭിപ്രായം.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സയന്‍സ് ബ്രാഞ്ചിലെ (പടിഞ്ഞാറന്‍ മേഖല) പുരാവസ്തു രസതന്ത്രജ്ഞനായ മാനേജര്‍ രാജ്ദിയോ സിംഗ്, ഡോ. ബാബാസാഹെബ് അംബേദ്കര്‍ മറാത്ത്വാഡ സര്‍വകലാശാലയില്‍ സസ്യശാസ്ത്രം പഠിപ്പിക്കുന്ന മിലിന്ദ് എം. സര്‍ദേശായിയും ഈ മിശ്രിതം പ്ലാസ്റ്ററിനെ 1,500 വര്‍ഷത്തിലേറെയായി നശിക്കുന്നത് തടഞ്ഞതായി പറയുന്നു.
പഠനത്തിനായി, ഫ്യൂറിയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോസ്‌കോപ്പി, സ്റ്റീരിയോ-മൈക്രോസ്‌കോപ്പിക് സ്റ്റഡീസ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അവര്‍ ബുദ്ധഗുഹ 12ലെ കളിമണ്‍ പ്ലാസ്റ്ററിനെ വിശകലനം ചെയ്തു. കളിമണ്‍ പ്ലാസ്റ്ററില്‍ നിന്ന് കഞ്ചാവിന്റെ മാതൃകകള്‍ വേര്‍തിരിച്ചെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു, എല്ലോറയില്‍ പ്രാണികളെ തടയാന്‍ സഹായിച്ചത് കഞ്ചാവ് സാറ്റിവയാണെന്നാണ് അവരുടെ നിഗമനം. കഞ്ചാവ് നാരുകള്‍ക്ക് മറ്റ് നാരുകളേക്കാള്‍ മികച്ച ഗുണമേന്മയും ദൃഢതയും ഉണ്ടെന്നതാണ് ഇതിന് കാരണം.
കഞ്ചാവിന്റെ ഒട്ടിപ്പിടിക്കുന്ന സ്വഭാവം കളിമണ്ണും ചുണ്ണാമ്പും ഒരു ഉറച്ച ബൈന്‍ഡര്‍ രൂപപ്പെടുത്താന്‍ സഹായിച്ചിരിക്കാമെന്ന് ദേശായി വിലയിരുത്തുന്നു. ഹെംപ്ക്രീറ്റ് എന്ന് വിളിക്കപ്പെടുന്ന കോണ്‍ക്രീറ്റ് പോലുള്ള ഈ പദാര്‍ത്ഥം ബുദ്ധ സന്യാസിമാര്‍ക്ക് ആരോഗ്യകരവും സുഖകരവും സൗന്ദര്യാത്മകവുമായ ജീവിത അന്തരീക്ഷം പ്രദാനം ചെയ്യുമായിരുന്നു. ‘ഹെംപ് പ്ലാസ്റ്ററിന് ചൂട് സംഭരിക്കാനുള്ള കഴിവുണ്ട്, തീയെ പ്രതിരോധിക്കുന്നതും വായുവിലൂടെയുള്ള ശബ്ദത്തിന്റെ 90 ശതമാനവും ആഗിരണം ചെയ്യുന്നതും ആയതിനാല്‍, എല്ലോറ ഗുഹകളില്‍ സന്യാസിമാര്‍ക്ക് സമാധാനപരമായ ജീവിത അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹെംപ്ക്രീറ്റിന് 600-800 വര്‍ഷം വരെ നിലനില്‍ക്കുമെന്ന് നിരവധി പഠനങ്ങളില്‍ കണക്കാക്കിയിട്ടുണ്ട്, മഴക്കാലത്ത് ഗുഹകള്‍ക്കുള്ളില്‍ വളരുന്ന ഈര്‍പ്പം പോലുള്ള ഘടകങ്ങളെ അവഗണിച്ച് നില്‍ക്കാന്‍ ശക്തി നല്‍കി. കഞ്ചാവിനെ പൊതുവേ മയക്കുമരുന്നുകളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ആറാം നൂറ്റാണ്ടിലെ കലാകാരന്മാര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി വിലയിരുത്തുന്നു.
ഈര്‍പ്പം നിയന്ത്രിക്കാനുള്ള കഴിവ് ഇതിന് ഉണ്ടെന്നും കീടപ്രതിരോധം, അഗ്‌നിശമനം, വിഷരഹിതത, ഉയര്‍ന്ന നീരാവി പെര്‍മാസബിലിറ്റി, ഹൈഗ്രോസ്‌കോപ്പിക് ഗുണങ്ങള്‍ വര്‍ഷങ്ങളായി എല്ലോറയെ കേടുകൂടാതെ സൂക്ഷിച്ചു. അജന്തയില്‍, കലാകാരന്മാര്‍ കഞ്ചാവ് ഉപയോഗിക്കാതിരുന്നത് കൊണ്ടാണ് ഇവിടെയുള്ള ചിത്രങ്ങളില്‍ 25 ശതമാനം എങ്കിലും നശിക്കാന്‍ കാരണമായതെന്നും വിലയിരുത്തുന്നു. അതേസമയം ഇന്ത്യന്‍ നിയമം അനുസരിച്ച് കഞ്ചാവ് കൃഷിചെയ്യുന്നതും കൈവശം വെയ്ക്കുന്നതും കൊണ്ടുനടക്കുന്നതും ഉപയോഗിക്കുന്നതുമെല്ലാം കുറ്റകരമാണ്.