ഏറെ പ്രേക്ഷകരുള്ള പരിപാടിയാണ് കോഫി വിത്ത് കരണ്‍. 8-ാം സീസണിലെ എപ്പിസോഡ് 3-ല്‍ സാറ അലി ഖാനും അനന്യ പാണ്ഡെയുമാണ് അതിഥികളായി എത്തിയത്. കാര്‍ത്തിക്ക് ആര്യനുമായുള്ള ബന്ധത്തെക്കുറിച്ചും ഓരേയാളെ പ്രണയിച്ചവര്‍ എന്ന നിലയ്ക്ക് അനന്യയും സാറയും തമ്മില്‍ സൗഹൃദം പുലര്‍ത്തുന്നത് എളുപ്പമാണോ എന്നും കരണ്‍ ചോദിച്ചു.
ആ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ സാറ തയാറായില്ല. എന്നാല്‍ പ്രണയത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും പൊതുവായി അവര്‍ സംസാരിച്ചു. അത് എല്ലായിപ്പോഴും എളുപ്പമല്ല. നിങ്ങള്‍ ആരുമായും ഇടപഴകുമ്പോള്‍ അത് സുഹൃര്‍ത്തുക്കളായാലും പ്രെഫഷണലായാലും പ്രണയമായാലും. പ്രത്യേകിച്ച് ഞാന്‍ ആണെങ്കില്‍ അതില്‍ ഇടപെടുകയും ഇന്‍വസ്റ്റ് ചെയ്യുകയും ചെയ്യും. എന്തായാലും നാളെ അത് നിങ്ങളെ സ്വാധീനിക്കും എന്നാല്‍ ആത്യന്തികമായി നിങ്ങള്‍ അതിനപ്പുറം ഉയരണം എന്ന് സാറ പറയുന്നു. ഇന്‍ഡസ്ട്രിയില്‍ ആരെങ്കിലും നിങ്ങളുടെ സുഹൃത്തായിരിക്കുമെന്നോ ആരോടെങ്കിലും സംസാരിക്കില്ലെന്നോ പറയുന്നത് ബുദ്ധിപരമായ കാര്യമല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
സാറയും കാര്‍ത്തിക്കുമായി ഡേറ്റ് ചെയ്തിരുന്നു. എന്നാല്‍ അവര്‍ തമ്മില്‍ വേര്‍പിരിഞ്ഞു. അതിന് ശേഷം അനന്യയും കര്‍ത്തിക്കുമായി ഡേറ്റിലായിരുന്നു എങ്കിലും ഇരുവരും വേര്‍പിരിഞ്ഞു.