ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷമാക്കി സാനിയ അയ്യപ്പന് തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ‘ഒരിക്കലും മറക്കാനാകാത്ത ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ താരം പങ്കുവച്ചത്. ചിത്രങ്ങൾ പങ്കു വച്ചതിനു പിന്നാലെ രൂക്ഷ വിമര്‍ശനമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാനിയയുടെ ഗ്ലാമറസ് വസ്ത്രധാരണത്തെയാണ് ഒരുപാട് ആളുകൾ വിമർശിച്ചത്. നിരവധിപ്പേരാണ് സാനിയയുടെ വസ്ത്രം മോശമാണെന്ന തരത്തിൽ കമന്റുകൾ രേഖപ്പെടുത്തിയത്.
കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളും സാനിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അപർണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കൾ ആഘോഷത്തിൽ പങ്കെടുത്തു. ആടിയും പാടിയും ഏവരും ആഘോഷം തീർക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നല്ല സ്റ്റൈലിഷ് ലുക്കിൽ ഗോൾഡൻ-ബ്ലാക്ക് കോമ്പിനേഷനിലുള്ള വസ്ത്രമാണ് സാനിയ അന്ന് ധരിച്ചിരുന്നത്. വസ്ത്രകാര്യത്തിൽ എപ്പോഴും ശ്രദ്ധിക്കുന്നയാളാണ് താനെന്നും ഒരു ചെറിയ പരിപാടിക്ക് പുറത്ത് പോകുമ്പോൾ പോലും എന്ത് ധരിക്കണമെന്ന് പ്ലാൻ ചെയ്യാറുണ്ടെന്നും സാനിയ നേരത്തേ പറഞ്ഞിട്ടുണ്ട്.
ഇതിലും നല്ലത് തുണി ഇടാത്തതാണ്, എന്തേ തുണിയൊന്നും കിട്ടിയില്ലേ, പൊറോട്ടക്ക് വീശു വെച്ചിരിക്കുകയാണ് ഇങ്ങനെ പോകുന്നു കമന്റുകൾ. ആഘോഷത്തിൽ പങ്കെടുക്കാനുള്ള എൻട്രി ഫീസ് ഒരു ഷോട്ട് മദ്യമാണെന്ന് എഴുതി വച്ചതിന് എതിരെയും വിമർശനങ്ങൾ ഉണ്ട്. ലഹരിക്കെതിരെ ഇത്രയും പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ പരസ്യമായി അതിനെ പ്രോത്സാഹിപ്പിച്ച താരത്തിന്റെ വാക്കുകളെ ആളുകൾ വിമർശിച്ചു.
റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം. പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. എമ്പുരാൻ നടിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.