മുന്‍ ഭര്‍ത്താവും നടനുമായ നാഗ ചൈതന്യ ശോഭിത ധൂലിപാലയുമായുള്ള വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന് പിന്നാലെ നിഗൂഢ പോസ്റ്റ് പങ്കിട്ട് നടി സമാന്ത റൂത്ത് പ്രഭു. അടിക്കുറിപ്പ് ആവശ്യമില്ലാത്ത ഒരു സെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടാണ് നടി പ്രതികരിച്ചത്. ഫോട്ടോയില്‍ എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചത് അവളുടെ ഷര്‍ട്ടിലെ വാചകമായിരുന്നു. ‘സമാധാനത്തിന്റെയും ശാന്തതയുടെയും മ്യൂസിയം’ എന്നായിരുന്നു.
നടുവിരല്‍ കാണിക്കുന്നതിന് സമാനമായ രീതിയില്‍ ആയിരുന്നു പോസ്. ഇത് നടനോടുള്ള പ്രതികരണമായിട്ടാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ എടുത്തത്. ലെബ്ലാങ്കിന്റെ ‘നൗ വി ആര്‍ ഫ്രീ’ എന്ന ഗാനവും പോസ്റ്റിനൊപ്പം ഉപയോഗിച്ചു. ‘വിരലും പാട്ടും. ഇത് ആരെ ഉദ്ദേശിച്ചുള്ളതായാലും ഒരു ക്ലാസിക് മറുപടിയാണ്.’ ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് എഴുതി. ‘ആ പാട്ട്, ആ വിരല്‍, ആ ടി-ഷര്‍ട്ട്. സമ്പൂര്‍ണ്ണ രാജ്ഞിയുടെ പെരുമാറ്റം. ആ നടുവിരല്‍ എല്ലാം പറയുന്നു.’ മറ്റൊരു കമന്റ് ഇങ്ങിനെയായിരുന്നു. ‘ആ വിരല്‍ വ്യക്തിപരമാണ്. അങ്ങനെയാണ് ഒരു രാജ്ഞി പ്രതികരിക്കുന്നത്.’ ഇനിയൊരാല്‍ എഴുതിയത് ഇങ്ങിനെയായിരുന്നു.
സാമന്ത റൂത്ത് പ്രഭുവിന്റെ മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയും കാമുകിയും നടിയുമായ ശോഭിത ധൂലിപാലയുമായി ഓഗസ്റ്റ് 8 ന് വിവാഹനിശ്ചയം നടത്തിയത്. ഏകദേശം ഒന്നര വര്‍ഷത്തെ ഡേറ്റിംഗിന് ശേഷമാണ് ഇരുവരും വിവാഹനിശ്ചയം നടത്തിയത്. നാഗ ചൈതന്യയുടെ പിതാവും മുതിര്‍ന്ന നടനുമായ നാഗാര്‍ജുനയാണ് എക്സില്‍ സന്തോഷവാര്‍ത്ത പ്രഖ്യാപിച്ചത്. ‘ഞങ്ങളുടെ മകന്‍ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുമായുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ 9:42 ന് നടന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അവരെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു.’ നാഗാര്‍ജ്ജുന എഴുതി.
വിവാഹനിശ്ചയത്തിന് പിന്നാലെ നടിയുമായുള്ള എല്ലാ ഫോട്ടോകളും നാഗചൈതന്യ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും നീക്കിയിരുന്നു. സാമന്തയും നാഗചൈതന്യയും നേരത്തെ വിവാഹം കഴിച്ചിരുന്നെങ്കിലും 2017 ല്‍ വിവാഹിതരായ അവര്‍ 2021 ഒക്ടോബറില്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചു.