Oddly News

‘ശമ്പളം 2.5 കോടി, ആരോഗ്യവാനും സുന്ദരനുമായിരിക്കണം’; വരനെക്കുറിച്ചുള്ള നിബന്ധനകൾ പങ്കുവെച്ച് യുവതി, പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ

ഭാവി ഭർത്താവിനെക്കുറിച്ചുള്ള ഒരു യുവതിയുടെ ഡിമാൻഡുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾക്ക് വിധേയമായിരിക്കുന്നത്. ഒരു യുവാവാണ് യുവതിയുടെ നിബന്ധനകൾ സംബന്ധിക്കുന്ന ലിസ്റ്റ് ഓൺലൈനിൽ പങ്കുവെച്ചത്. യുവതിയുടെ പ്രൊഫൈൽ കണ്ട് ആശ്ചര്യപ്പെട്ട ആ യുവാവ് യുവതിക്ക് സന്ദേശം അയക്കുകയും ചെയ്തു.

“ഞാൻ നിങ്ങളുടെ പ്രൊഫൈൽ വായിച്ചു. ചെക്ക്‌ലിസ്റ്റിനെക്കുറിച്ച് എന്നോട് പറയൂ” എന്ന യുവാവിന്റെ ചോദ്യത്തിന് “അത് കാണണോ?” എന്നാണ് യുവതി മറുപടി നൽകിയത്. തനിക്ക് തീർച്ചയായും കാണണമെന്ന് യുവാവ് തിരിച്ചു പ്രതികരിച്ചു.

തുടർന്ന് “ഭർത്താവിനുള്ള ഏറ്റവും കുറഞ്ഞത്” എന്ന് ഹാസ്യരൂപേണ വിശേഷിപ്പിച്ച ഒരു മുഴുനീള ലിസ്റ്റാണ് യുവതി നൽകിയത്. ആഡംബര മുൻഗണനകളും ധീരതയും മുതൽ ആറക്ക വരുമാനവും എല്ലാത്തിന്റെയും പൂർണ്ണ നിയന്ത്രണവും വരെയുള്ള 18 നോൺ- നെഗോഷ്യബിൾ ആവശ്യങ്ങളാണ് യുവതി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പോസ്റ്റ്‌ വൈറലായതോടെ പലരും യുവതിയുടെ ഡിമാൻഡും അവളുടെ സ്വന്തം സാമ്പത്തിക നിലയും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി. “ലിസ്‌റ്റ് അവൾക്ക് തിരികെ അയയ്‌ക്കുക, ഇത്രയൊക്കെ ഡിമാൻഡ് ചെയ്തതിന് അവളോട് ചോദിക്കുക, അപ്പോൾ അവൾ ദേഷ്യപ്പെടുന്നത് കാണാം,” ഒരു ഉപയോക്താവ് എഴുതി.

പോസ്റ്റ്‌ പങ്കുവെച്ച യുവാവ് പറഞ്ഞതിങ്ങനെ “യഥാർത്ഥത്തിൽ ഞാൻ ചെയ്തത് അതാണ്. പാർട്ട് ടൈം പേഴ്സണൽ ട്രെയിനർ എന്ന നിലയിൽ പ്രതിവർഷം $10K-ൽ താഴെയാണ് താൻ സമ്പാദിക്കുന്നതെന്ന് അവൾ എന്നോട് പറഞ്ഞു. പിന്നെ അവളെ കുറച്ചു സമയം പങ്കിടാൻ എന്റെ സ്ഥലത്തേക്ക് ക്ഷണിച്ചു, അവളോട് വൈൻ കൊണ്ടുവരാനും പറഞ്ഞു. ഇതോടെ അവൾ എന്നെ അൺമാച്ച് ചെയ്തു.

പലരും യുവതിയെ വിമർശിച്ചെങ്കിലും, ഡിമാൻഡുകൾ വെക്കുന്നത് അത്ര തെറ്റല്ലെന്ന് മറ്റുചിലർ സമ്മതിച്ചു. . “തീർച്ചയായും, ഈ ലിസ്റ്റ് അല്പം നീണ്ടതാണ്- ഏതായാലും എന്നെങ്കിലും അവൻ അവിടെ വീഞ്ഞു കുടിക്കാനും നിനക്ക് വേണ്ടി പാചകം ചെയ്യാൻ എത്തുമെന്നും പ്രതീക്ഷിക്കാം” ഒരാൾ തമാശയായി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *