Movie News

കാത്തിരിപ്പ് അവസാനിക്കുന്നു; സലാര്‍ ആദ്യഭാഗം ഈ മാസം 23 ന്; കേരളത്തില്‍ 300 ലധികം സ്‌ക്രീനുകളില്‍

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലും ബാഹുബലി താരം പ്രഭാസും ഒരുമിക്കുന്ന സലാറിലെ മലയാളം കണക്ഷന്‍ മലയാളം സൂപ്പര്‍താരം പൃഥ്വിരാജാണ്. മൂന്ന് പേരുടെയും ആരാധകര്‍ ആകാംഷയോടെയിരിക്കുന്ന ചിത്രത്തിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു. ക്രിസ്മസ് റിലീസായി മൂന്ന് ദിവസം മുമ്പ് സിനിമ തീയേറ്ററുകളില്‍ എത്തും. വരദരാജ മാന്നാര്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് മലയാളനടന്‍ പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത് കേരളത്തിലെ സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം ആവേശം വര്‍ദ്ധിക്കുന്നു. കേരളത്തിലുടനീളം 300 ലധികം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. കോട്ടയത്തെ ഒരു തീയേറ്ററില്‍ സിനിമ നേരത്തെ തന്നെ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. റിലീസ് ദിവസം രാവിലെ 6 മണിക്ക് ഫാന്‍ ഷോകള്‍ നടത്താനാണ് ഉദ്ദേശം.പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാര്‍: പാര്‍ട്ട് 1 സീസ്ഫയര്‍’ ഖാന്‍സാര്‍ നഗരം പശ്ചാത്തലമാക്കി ഒരു ഇതിഹാസ തെലുങ്ക് ഭാഷാ ആക്ഷന്‍ ത്രില്ലര്‍ വാഗ്ദാനം ചെയ്യുന്നു. തന്റെ മകനായ വരദരാജ മന്നാറിനെ നഗരത്തിന്റെ അനന്തരാവകാശിയായി സ്ഥാപിക്കാനുള്ള രാജ മന്നാറിന്റെ അഭിലാഷത്തെ ചുറ്റിപ്പറ്റിയാണ് കഥ .

മന്ത്രിമാരും ഉപദേഷ്ടാക്കളും റഷ്യയില്‍ നിന്നും സെര്‍ബിയയില്‍ നിന്നും സൈന്യത്തെ ഉള്‍പ്പെടുത്തി ഒരു പദ്ധതി ആസൂത്രണം ചെയ്തതോടെ ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമായി.പ്രഭാസിനെയും പൃഥ്വിരാജിനെയും കൂടാതെ ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ടിനു ആനന്ദ്, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനിടയില്‍ കെ.ജി.എഫിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ് നീല്‍.