Celebrity

സൗദി അറേബ്യയില്‍ നിന്നും ആദ്യമായി ലോകസൗന്ദര്യമത്സരത്തിന് ; ചരിത്രമെഴുതാന്‍ റൂമി അല്‍ഖഹ്താനി

സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും പങ്കാളിത്തത്തിന്റെയും കാര്യത്തില്‍ കടുത്ത നിലപാടുകള്‍ പിന്തുടരുന്നവര്‍ എന്ന് വിലയിരുത്തപ്പെടുന്ന ഗള്‍ഫ് നാടുകളിലെ കടുത്ത യാഥാസ്ഥിതികരായി കണക്കാക്കപ്പെടുന്ന സൗദി നിലപാടുകളില്‍ അയവ് വരുത്തുന്നതിന്റെ സൂചന വീണ്ടും. ഇത്തവണ ലോക സൗന്ദര്യ മത്സരത്തില്‍ സൗദിയില്‍ നിന്നുള്ള സുന്ദരി പങ്കെടുക്കുന്നു എന്നാണ് വിവരം.

സൗദി അറേബ്യ ഔദ്യോഗികമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ചേര്‍ന്നു. ഇസ്ലാമിക രാജ്യത്തിന്റെ ആദ്യ പ്രതിനിധിയായി റൂമി അല്‍ഖഹ്താനി റാമ്പില്‍ എത്തുമെന്നാണ് വിവരം. അന്താരാഷ്ട്ര സൗന്ദര്യമത്സരത്തില്‍ രാജ്യത്ത് നിന്ന് ആദ്യമായി പങ്കെടുക്കുമെന്ന് 27 കാരിയായ മോഡലായ റൂമി അല്‍ഖഹ്താനി തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു. മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ സൗദിയുടെ ആദ്യ പങ്കാളിത്തമാണിത്.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദിന്റെ കീഴില്‍ യാഥാസ്ഥിതിക കുപ്പായം അഴിച്ചുവിട്ട സൗദി അറേബ്യയുടെ മറ്റൊരു ചുവടുവയ്പ്പാണിത്. ഇതാദ്യമായാണ് സൗദി അറേബ്യ മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് ദി ഖലീജ് ടൈംസും എബിസി ന്യൂസും റിപ്പോര്‍ട്ട് ചെയ്തു. ‘മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.

മത്സരത്തില്‍ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്,’ മോഡലും ഇന്‍ഫ്‌ളുവന്‍സറുമായ സുന്ദരി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നിന്നുള്ളയാളാണ് അല്‍ഖഹ്താനി. അടുത്തിടെ മലേഷ്യയില്‍ നടന്ന മിസ് ആന്‍ഡ് മിസിസ് ഗ്ലോബല്‍ ഏഷ്യന്‍ മത്സരത്തിലും അവര്‍ പങ്കെടുത്തു.

https://www.threads.net/@rumy_alqahtani/post/CvI7qRKNwKu