വീട്ടില്‍വച്ച് ചെയ്യാന്‍ കഴിയുന്ന (Do It Yourself) പൊടിക്കൈകള്‍ കൂടുതലും ‘ഓർഗാനിക്’ ആണെന്നും ആരോഗ്യത്തിന് ഗുണകരമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇതാ പല്ലുകൾ വെളുപ്പിക്കാൻ സ്‌ട്രോബെറി പല്ലില്‍ ഉരസുന്നത് ശരിക്കും ഫലപ്രദമാണോ? അതോ ഇതിന് എന്തെങ്കിലും ദോഷങ്ങളുണ്ടോ? താനെയിലെ കിംസ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ദന്തഡോക്ടറായ ഡോ. പ്രകാശ് ടെക്‌വാനി പറയുന്നു.
അദ്ദേഹം പറയുന്നത് സ്‌ട്രോബെറി വെളുത്ത പല്ലുകൾ എന്ന തോന്നൽ മാത്രമേ നൽകുന്നുള്ളൂവെന്നും, യഥാർത്ഥത്തിൽ ഇത് ശരിയായ ദന്തചികിത്സയ്‌ക്കോ പ്രൊഫഷണൽ വെളുപ്പിക്കൽ ചികിത്സയ്‌ക്കോ പകരമാവില്ല എന്നുമാണ്. ഈ താത്കാലിക തിളക്കത്തിനു ദോഷകരമായ ഒരു ഫലവുമുണ്ട്.
സ്‌ട്രോബെറിയും ബേക്കിംഗ് സോഡയും ഉപയോഗിക്കുന്നത് പല്ലിന്റെ ഉപരിതലത്തിലെ കറ കുറച്ച് തിളക്കം നൽകുക മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഡോ. പ്രകാശ് വെളിപ്പെടുത്തി. “സ്‌ട്രോബെറിയിൽ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് പല്ലിന്റെ ഉപരിതലത്തിലെ കറ നീക്കം ചെയ്യാൻ കഴിയുന്ന ഒരു സ്വാഭാവിക ഘടകമാണ്, അതിനാൽ അവ കൂടുതൽ തിളക്കമുള്ളതായി കാണപ്പെടുന്നു’’.
ഉപരിതലത്തിലെ കറകളെ ഇല്ലാതാക്കാനുള്ള ആസിഡിന്റെ കഴിവ് കാരണം, സ്‌ട്രോബെറിക്ക് നിങ്ങളുടെ പല്ലുകളെ വൃത്തിയുള്ളതായി കാണിക്കാൻ സാധിക്കും. എന്നാല്‍ സ്‌ട്രോബെറിക്ക് യഥാർത്ഥത്തിൽ നിങ്ങളുടെ പല്ലിന്റെ സ്വാഭാവിക നിറം മാറ്റാനോ, അതിന് പകരമാവാനോ കഴിയില്ല.
സ്‌ട്രോബെറി നിങ്ങളുടെ പല്ലുകളെ കൂടുതൽ തിളക്കമുള്ളതാക്കുക മാത്രമേ ചെയ്യുന്നുള്ളൂ, പ്രത്യേകിച്ച് കാപ്പി അല്ലെങ്കിൽ ചായ പോലുള്ള പാനീയങ്ങൾ കാരണം കറ പിടിച്ച പല്ലുകളിൽ. കാരണം പ്ലേക് മാത്രമാണ് താൽക്കാലികമായി വൃത്തിയാക്കുന്നത്, ഇത് ആഴത്തിലുള്ള ശുദ്ധീകരണം നൽകില്ലെന്നും ഡോ. പ്രകാശ് പറഞ്ഞു.
എന്താണ് ഇതിന്റെ ദോഷവശം?
നിങ്ങൾ കരുതുന്നതിനേക്കാൾ കുഴപ്പമുള്ള ഒരു കാര്യമാണ് ഈ വിദ്യയിലുള്ളത്. തിളക്കമുള്ള പുഞ്ചിരിക്കായുള്ള ഈ കുറുക്കുവഴി നിങ്ങളുടെ പല്ലുകളുടെ തിളക്കത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കും. ഈ പ്രക്രിയകൊണ്ട് പല്ലുകൾ വെളുപ്പിക്കാനുള്ള ശ്രമം ഭാവിയിൽ പല്ലുകളെ മങ്ങിയതാക്കി മാറ്റും. “അമിതമായി ഉപയോഗിക്കുകയാണെങ്കിൽ സ്‌ട്രോബെറിയിലെ ആസിഡിന് പല്ലിന്റെ ഇനാമൽ നശിപ്പിക്കാൻ കഴിയും, ഇത് ഭാവിയിൽ പല്ലുകൾക്ക് സംവേദനക്ഷമതയും നിറം മാറ്റവും ഉണ്ടാക്കും. ഇത് വല്ലപ്പോഴും നിയന്ത്രിതമായി ചെയ്യാവുന്നതാണ്’’.
“നിങ്ങൾ ഇത് പരീക്ഷിക്കുകയാണെങ്കിൽ, വായ നന്നായി കഴുകുക. ഇനാമലിന് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാൻ പല്ല് തേക്കുന്നതിന് മുൻപ് കുറഞ്ഞത് 30 മിനിറ്റെങ്കിലും കാത്തിരിക്കുക.”നിങ്ങളുടെ പുഞ്ചിരിയുടെ തിളക്കം വർദ്ധിപ്പിക്കാൻ മികച്ച വഴികൾഇനാമലിന് കേടുപാടുകൾ വരുത്താതെ പല്ലുകളുടെ തിളക്കം വർദ്ധിപ്പിക്കാൻ കഴിയുന്ന ചില സുരക്ഷിതമായ വഴികൾ താഴെ നൽകിയിരിക്കുന്നു:
ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസവും രണ്ടുതവണ പല്ല് തേക്കുകയും കൃത്യമായി ഫ്ലോസ് ചെയ്യുകയും ചെയ്യുക.
ദന്തഡോക്ടറെ സമീപിച്ചുള്ള പ്രൊഫഷണൽ ക്ലീനിംഗുകൾ ശരിക്കും സഹായകമാകും. നിങ്ങൾക്ക് ശരിക്കും വെളുപ്പ് വർദ്ധിപ്പിക്കണമെന്നുണ്ടെങ്കിൽ, ദന്തഡോക്ടർ ശുപാർശ ചെയ്യുന്ന ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക, അല്ലെങ്കിൽ ഒരു ക്ലിനിക്കിൽ പോയി ചികിത്സ എടുക്കുക. ഈ ഓപ്ഷനുകളാണ് കൂടുതൽ സുരക്ഷിതമായത്.
ചായ, കാപ്പി, റെഡ് വൈൻ, കോള പാനീയങ്ങൾ പോലുള്ള പല്ലിന് കറ ഉണ്ടാക്കുന്ന ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുക.




