ജവാന്റെ വന്‍ വിജയത്തിന് ശേഷം ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരില്‍ ഒരാളായി അറ്റ്ലി മാറി. ചിത്രം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഇപ്പോള്‍ സംവിധായകന്‍ പുഷ്പ 2 സ്റ്റാര്‍ അല്ലു അര്‍ജുനുമായി ഒരു പ്രോജക്റ്റിനായി ഒരുങ്ങുകയാണ്. എന്നാല്‍ സിനിമയ്ക്കായി ആറ്റ്‌ലീ ചോദിച്ചിരിക്കുന്ന പ്രതിഫലം ഞെട്ടിക്കുകയാണ്.
സല്‍മാന്‍ ഖാനൊപ്പമുള്ള അറ്റ്ലിയുടെ ചിത്രം ബജറ്റ് പ്രശ്നങ്ങള്‍ കാരണം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അല്ലു അര്‍ജുന്‍ നായകനാകുന്ന പ്രോജക്റ്റിലേക്ക് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. എന്നാല്‍ ഈ ചിത്രവും സമാനമായ വെല്ലുവിളികള്‍ നേരിടുന്നു, കാരണം സിനിമയ്ക്കായി അറ്റ്ലി 100 കോടി പ്രതിഫലം ചോദിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
ഇത്തരമൊരു ഭീമമായ തുക നിര്‍മ്മാതാക്കളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സാധാരണയായി ദളപതി വിജയ്, അല്ലു അര്‍ജുന്‍ എന്നിവരെപ്പോലുള്ള മുന്‍നിര താരങ്ങള്‍ക്ക് നല്‍കുന്ന തുകയാണ് ഇത്. പ്രോജക്റ്റിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, അല്ലു അര്‍ജുനൊപ്പം അറ്റ്ലിയുടെ സിനിമയില്‍ അഭിനയിക്കാന്‍ ജാന്‍വി കപൂര്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്.
എന്നാല്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജൂനിയര്‍ എന്‍ടിആറിനൊപ്പം ദേവര എന്ന ചിത്രത്തിലൂടെ ജാന്‍വി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. അല്ലു അര്‍ജുന്‍ ത്രിവിക്രം ശ്രീനിവാസിനൊപ്പം ഒരു സിനിമയുടെ പണിപ്പുരയിലാണ്. കാര്‍ത്തികേയനെ ആസ്പദമാക്കിയുള്ള പുരാണ നാടകമായിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.