ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പര നാളെ തുടങ്ങാനിരിക്കെ സ്ഥിരം ടെസ്റ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാരയ്ക്കും അജിങ്ക്യാരഹാനേയ്ക്കും ഇടം നല്‍കാതെ ഇന്ത്യ. ഇരുവരുടേയും കാലം കഴിഞ്ഞെന്ന സൂചന നല്‍കി ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ പകരക്കാരനായി അവസരം നല്‍കിയത് മദ്ധ്യപ്രദേശ് താാരം പറ്റീദാറിന്. ഒന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ ബാറ്റര്‍ ബുധനാഴ്ച ഹൈദരാബാദില്‍ എത്തും.
ആദ്യ രണ്ടു ടെസ്റ്റ് മത്സരത്തിനും ഇന്ത്യയുടെ സൂപ്പര്‍താരം വിരാട്‌കോഹ്ലി കളിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ രജത് പറ്റിദാറിനെ ടീമില്‍ എടുത്തത്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ കോഹ്ലിക്ക് പകരക്കാരനായി പൂജാരയെയും രഹാനെയെയും പരിഗണിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരേയും ഒഴിവാക്കി. പരമ്പരയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ഇന്ത്യന്‍ നായകന്‍ രോഹിത്, ഏഷ്യന്‍ ഭീമന്മാര്‍ സീനിയര്‍ ബാറ്റര്‍മാരായ ചേതേശ്വര് പൂജാരയ്ക്കും അജിങ്ക്യ രഹാനെയ്ക്കും അപ്പുറത്തേക്ക് നോക്കുകയാണെന്ന് സൂചന നല്‍കി. ”കോഹ്ലിയുടെ അഭാവം നികത്താന്‍ പരിചയസമ്പന്നനായ കളിക്കാരനെ എടുക്കുന്നതിലേക്ക് നോക്കിയിരുന്നു. എന്നാല്‍ യുവാക്കള്‍ക്ക് പിന്നെ എപ്പോഴാണ് അവസരം നല്‍കുക എന്ന് ചിന്തിച്ചു.” രോഹിത് ശര്‍മ്മ പറഞ്ഞു.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ താരമായ പറ്റീദാര്‍ അഹമ്മദാബാദിലായിരുന്നു, അവിടെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ ടീമിനായി കളിച്ചു കൊണ്ടിരിക്കെയാണ് ആദ്യ ടെസ്റ്റില്‍ താരത്തെ ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ആദ്യ ചതുര്‍ദിന മത്സരത്തില്‍ 158 പന്തില്‍ 151 റണ്‍സാണ് പാട്ടിദാര്‍ അടിച്ചുകൂട്ടിയത്. അതേസമയം രഞ്ജിട്രോഫിയില്‍ തകര്‍പ്പന്‍ ബാറ്റിംഗാണ് ചേതേശ്വര്‍ പൂജാര പുറത്തെടുത്തത്. അടുത്തിടെയാണ് താരം രഞ്ജിയില്‍ 20,000 റണ്‍സ് എടുത്തത്.