Health

ഇന്ത്യയില്‍ പുകവലിക്കാത്തവരിൽ ശ്വാസകോശാർബുദം വർധിക്കുന്നു, ഈ 5 ലക്ഷണങ്ങൾ അവഗണിക്കരുത്

ശ്വാസകോശ അർബുദം പുകവലിക്കാരെയും മറ്റ് തരത്തില്‍ പുകയില ഉപയോഗിക്കുന്നവരെയുമാണ് ബാധിക്കുന്നതെന്നാണ് പൊതുവെയുള്ള ധാരണ . എന്നാൽ പുകവലിക്കാത്തവരിലും ശ്വാസകോശ അർബുദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പുതിയ പഠനം വെളിവാക്കുന്നു . പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദം വർദ്ധിക്കുന്നതിന് കാരണമായ നിരവധി ഘടകങ്ങളുണ്ട്. അതിലൊന്നാണ് വായു മലിനീകരണം. കൂടാതെ റഡോൺ എക്സ്പോഷർ, പാചകത്തിന്റെ പുക എന്നിവയും രോഗകാരണങ്ങളാണ്.
.

ലാൻസെറ്റിന്റെ ഇക്ലിനിക്കൽ മെഡിസിൻ ജേണലിലെ ഏറ്റവും പുതിയ ഗവേഷണം ഇന്ത്യയിലെ ശ്വാസകോശ അർബുദ രോഗികളിൽ ഭൂരിഭാഗവും പുകവലിക്കാത്തവരാണെന്ന ആശങ്കാജനകമായ സ്ഥിതിവിവരക്കണക്കുകളാണ് പുറത്തുവിട്ടത് . അമേരിക്കയിലെ മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് കാൻസർ സെൻ്ററിലെ (MSK) തൊറാസിക് സർജനും സെല്ലുലാർ തെറാപ്പിസ്റ്റുമായ ഡോ. പ്രസാദ് അഡുസുമില്ലി പുകവലിക്കാത്തവർ, പ്രത്യേകിച്ച് പുകവലിക്കാത്ത സ്ത്രീകളിൽ പോലും ശ്വാസകോശ അർബുദം കൂടുതലാണെന്ന് കണ്ടെത്തി.

“ഇന്ത്യയുടെ ശ്വാസകോശ കാൻസർ ജനസംഖ്യാശാസ്ത്രം സവിശേഷവും ആശങ്കാജനകവുമായ ചിത്രമാണ് അവതരിപ്പിക്കുന്നത്. ചെറുപ്പക്കാരായ പുകവലിക്കാത്തവരിൽ വർദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണവും വർദ്ധിക്കുന്നു. പരമ്പരാഗതമായി, ശ്വാസകോശ അർബുദം പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ നഗര ജനസംഖ്യയിൽ ഇത് പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു . ’’

ശ്വാസകോശ അർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ

  1. വിട്ടുമാറാത്ത ചുമ

ശ്വാസകോശ അർബുദത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്ന് വിട്ടുമാറാത്ത ചുമയാണ്.

  1. ഭാരത്തിലുണ്ടാകുന്ന വ്യതിയാനം

ശരീരഭാരം കൂടുന്നത് ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണങ്ങളിലൊന്നാണ്. ശ്വാസകോശ അർബുദമുള്ള ചിലർക്ക് കുഷിംഗ്സ് സിൻഡ്രോം ഉണ്ടാകും . കോർട്ടിസോളിന്റെ അളവ് ഉയർത്തുന്ന ACTH എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു . ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

  1. വിട്ടുമാറാത്ത ക്ഷീണം

സാധാരണയായി ക്ഷീണം അനുഭവപ്പെടുന്നത് ശ്വാസകോശ കാൻസറിന്റെ മറ്റൊരു ലക്ഷണമാണ്. ശ്വാസകോശ അർബുദത്തോടൊപ്പമുള്ള അനീമിയയാണ് ഇതിന് കാരണം. നിങ്ങളുടെ ശരീരത്തിലെ ടിഷ്യൂകൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാത്തതിനാൽ വിളർച്ച നിങ്ങളെ ബാധിക്കുന്നു .

  1. വേദനയും ബുദ്ധിമുട്ടും

ശ്വാസകോശ അർബുദം പടരുമ്പോൾ, കോശങ്ങൾ പലപ്പോഴും അസ്ഥികളിലേക്ക് രക്തപ്രവാഹത്തിലൂടെ സഞ്ചരിക്കുകയും പുതിയ മുഴകളും മുറിവുകളും ഉണ്ടാക്കുകയും ചെയ്യുന്നു. ഈ മുറിവുകൾ എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കുന്നു. ക്യാൻസർ നിങ്ങളുടെ നാഡീവ്യവസ്ഥയെ ബാധിക്കുകയാണെങ്കിൽ, അത് പേശികളെ ദുർബലപ്പെടുത്തുകയും നിങ്ങൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും.

  1. വിരൽ വീക്കം

ഫിംഗർ ക്ലബിംഗ് ശ്വാസകോശ അർബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ശ്വാസകോശ അർബുദ മുഴകൾ നിങ്ങളുടെ വിരൽത്തുമ്പിലെ ടിഷ്യൂകളിലേക്ക് കൂടുതൽ രക്തവും ദ്രാവകവും തള്ളുന്നു, അതിനാൽ അവ കട്ടിയുള്ളതായി കാണപ്പെടുന്നു. നിങ്ങളുടെ നഖങ്ങൾക്കടുത്തുള്ള ചർമ്മം തിളക്കമുള്ളതായി മാറിയേക്കാം, അല്ലെങ്കിൽ നിങ്ങളുടെ നഖങ്ങൾ പതിവിലും കൂടുതൽ വിശാലമാവുകയും വളയുകയും ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *