Movie News

രശ്മികാ മന്ദനെയെ ലക്ഷ്യം വെച്ച് ഒളിയമ്പോ? ഋഷഭ് ഷെട്ടിയുടെ ആ വാക്കുകള്‍ ആരെ ഉദ്ദേശിച്ചാണ്?

ജന്മം കൊണ്ട് കന്നഡക്കാരിയാണെങ്കിലും നടി രശ്മികാ മന്ദനയുടെ തട്ടകം തെലുങ്കും തമിഴും ഹിന്ദിയുമൊക്കെയാണ്. വല്ലപ്പോഴും പോലും നടിക്ക് സ്വന്തം ഭാഷയില്‍ ഒരു സിനിമ ചെയ്യാനുമാകുന്നില്ല. അതേസമയം കന്നഡഭാഷയില്‍ വന്ന് ഭാഷയ്ക്കതീതമായ വന്‍ വിജയം നേടിയ കാന്താരയുടെ രണ്ടാം ഭാഗത്തിനായുള്ള ശ്രമത്തിലാണ് കന്നഡയിലെ സൂപ്പര്‍താരമായി മാറിയിരിക്കുന്ന ഋഷഭ് ഷെട്ടി. അടുത്തിടെ ഐഎഫ്എഫ്ഐ വാര്‍ത്താ സമ്മേളനത്തില്‍ ഋഷഭ് ഷെട്ടി നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

” ‘കാന്താര’ ഇത്രയും വലിയ വിജയമാക്കിയതിന് കന്നഡ പ്രേക്ഷകര്‍ക്ക് ഞാന്‍ പ്രാരംഭ ക്രെഡിറ്റ് നല്‍കണം. അവര്‍ കാരണമാണ് ചിത്രം മറ്റ് സംസ്ഥാനങ്ങളില്‍ വ്യാപകമായത്. കന്നഡ പ്രേക്ഷകരോട് ഞാന്‍ എപ്പോഴും നന്ദിയുള്ളവനുമാണ്. എന്നാല്‍ ഒരു ഹിറ്റ് നല്‍കിയതിന് ശേഷം ഇന്‍ഡസ്ട്രി വിടുന്ന ആളാകരുത് ഞാന്‍.” ഋഷഭ് ഷെട്ടി പറഞ്ഞു. നടി രശ്മികാ മന്ദനയെ ലക്ഷ്യം വെച്ചാണ് നടന്‍ ഈ രീതിയില്‍ ഒരു പ്രസ്താവന നടത്തിയെന്ന ചില ആരാധകരുടെ പ്രതികരണം വന്നതോടെ പ്രസ്താവന വിവാദമായിരിക്കുകയാണ്.

നടിയെ ഋഷഭ് ഷെട്ടി പരിഹസിച്ചു എന്നും സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശം ഉയര്‍ന്നു. എന്നാല്‍ പിന്നീട് ആക്ഷേപം ഉന്നയിച്ച അതേ യൂസര്‍ തന്നെ കാന്താരയുടെ നടനോട് ക്ഷമാപണം നടത്തുകയും ചെയ്തു. ഋഷഭ് ഉദ്ദേശിച്ചത് ഒരു ഹിറ്റ് നല്‍കിയതിന് ശേഷം വ്യവസായത്തില്‍ നിന്ന് പുറത്തുപോകുന്ന വ്യക്തി എന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്നാണെന്നും മറ്റുള്ളവരെപ്പോലെ ഞാന്‍ കന്നഡ വ്യവസായം വിടുന്നില്ല എന്നല്ല അത് അര്‍ത്ഥമാക്കുന്നതെന്നും പ്രതികരിച്ചു. അതേസമയം തന്നെ ഇത് ആരെയെങ്കിലൂം ലക്ഷ്യം വെച്ചുള്ള പ്രസ്താവനയായിരുന്നില്ല അതെന്നും നടനും പറഞ്ഞു. കന്നഡയില്‍ തുടങ്ങിയ രശ്മിക ‘ഗീത ഗോവിന്ദം’ എന്ന സിനിമയുടെ വിജയത്തിന് ശേഷം, കന്നഡയിലേക്കാള്‍ കൂടുതല്‍ പ്രോജക്ടുകള്‍ ചെയ്തത് മറ്റു ഭാഷകളിലായിരുന്നു.