300 തരം മാമ്പഴങ്ങള്‍, 1000 ലധികം ചന്ദനമരങ്ങള്‍, 100 ലധികം തേക്ക്, 150 ലധികം വേപ്പ് മരങ്ങള്‍ കൂടാതെ ഹിമാലയന്‍ വനങ്ങളില്‍ കാണപ്പെടുന്ന പൈന്‍, കോണിഫറസ്. ഗുജറാത്തില്‍ റിട്ടയര്‍ ചെയ്ത അദ്ധ്യാപകന്‍ തന്റെ കൃഷിയിടത്ത് നട്ടുപിടുപ്പിച്ച മരങ്ങളുടെ വിവരണം റിട്ടയര്‍മെന്റ് ജീവിതത്തില്‍ നിരാശയുടേയും വിരസതയുടേയും വിഷാദത്തിന്റെയും പിടിയിലായ വാര്‍ദ്ധക്യങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്്. ചന്ദനമരം മാത്രം വിറ്റഴിച്ച് കര്‍ഷകന്‍ സമ്പാദിച്ചത് 16 ലക്ഷം രൂപയാണ്.
ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ സഞ്‌ജേലി താലൂക്കിലെ വിദൂര വാസിയ ഗ്രാമത്തില്‍ നിന്നുള്ള അദ്ധ്യാപകനായിരുന്ന ഗമന്‍ഭായ് വാസവയാണ് താരം. 2009-ലും 2013-14-ലും ‘മികച്ച ആത്മ കര്‍ഷക അവാര്‍ഡ്’ നേടിയ ഗമന്‍ റിട്ടയര്‍മെന്റ് ടീച്ചറായ ഗമന്‍ഭായി ജീവിതം ആസ്വദിക്കുന്നത് പ്രകൃതിദത്ത കൃഷിക്കായി ജീവിതം സമര്‍പ്പിച്ചാണ്. മരങ്ങള്‍ക്ക് പുറമേ തന്റെ കൃഷിയിടത്തില്‍ സര്‍പ്പഗന്ധ, അശ്വഗന്ധ, കരിയാട്ടു, ലക്ഷ്മണഫല്‍, അര്‍ജുന്‍, രാംഫല്‍, പന്‍ഫുട്ടി, ശതാവരി, അജ്വെയ്ന്‍, സരിവ, കപൂര്‍, ബ്രാഹ്മി, ദഹിമാന്‍, നഗോഡ്, ഖൈര്‍, പാരിജാത്, മധുനാഷിനി, താജ്വെല്‍, ജാമുന്‍, ലാല്‍ ദോസ്, ജാമുന്‍, തുടങ്ങി വിവിധയിനം മരങ്ങളും ഔഷധ സസ്യങ്ങളും വളര്‍ത്തുന്നു.
കഴിഞ്ഞ 30 വര്‍ഷമായി അദ്ദേഹം ചന്ദനം, തേക്ക്, മാവ്, കോണിഫറസ് തുടങ്ങി നിരവധി മരങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. പ്രകൃതിദത്ത കൃഷിരീതികള്‍ ഉപയോഗിച്ച്, ഗാമന്‍ഭായ് തന്റെ ഒരു ബിഗയില്‍ നിന്നും 1.25 ലക്ഷം രൂപ വീതം സമ്പാദിക്കുന്നു. ഒരു കിലോഗ്രാം വെള്ള ചന്ദനത്തിന്റെ വിപണി വില 450 രൂപ കവിയുമ്പോള്‍ ഒരിക്കല്‍ 15 ചന്ദനമരങ്ങള്‍ വിറ്റ് 16 ലക്ഷം രൂപയാണ് സമ്പാദിച്ചത്. ഒരു കിലോഗ്രാമിന് 2 ലക്ഷം രൂപ വരെ വിലയുള്ള ഉയര്‍ന്ന മൂല്യമുള്ള ജാപ്പനീസ് മിയാസാക്കി ഇനം മാമ്പഴം ഗമന്‍ഭായ് വിജയകരമായി കൃഷി ചെയ്തിട്ടുണ്ട്.
തന്റെ കൃഷിയിടത്ത് 300-ഓളം മാമ്പഴങ്ങളും 1000-ലധികം ചന്ദന മരങ്ങളും അദ്ദേഹത്തിനുണ്ട്, ഒരു ചുവന്ന ചന്ദനവും ബാക്കിയുള്ളവ വെള്ള ചന്ദനവും. കൂടാതെ, അദ്ദേഹത്തിന്റെ ഫാമില്‍ 100-ലധികം തേക്ക് മരങ്ങളും 150-ലധികം വേപ്പ് മരങ്ങളും സാധാരണയായി ഹിമാലയന്‍ വനങ്ങളില്‍ കാണപ്പെടുന്ന പൈന്‍, കോണിഫറസ് തുടങ്ങിയ ഇനങ്ങളും ഉണ്ട്. സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷം, ഗാര്‍ഹിക ധാന്യ ഉല്‍പാദനത്തില്‍ തുടങ്ങി പിന്നീട്് മരങ്ങളിലേക്കും വിളകളിലേക്കും കൃഷിയില്‍ സ്വയം സമര്‍പ്പിച്ചു.
ജോവര്‍, തിന, വെള്ള വഴുതന, തക്കാളി, ടിന്‍ഡോറ, പര്‍വാല്‍, ഗോണ്ട, ലേഡിഫിംഗര്‍, കാരറ്റ് തുടങ്ങിയ പച്ചക്കറികളും അദ്ദേഹത്തിന്റെ ഫാമില്‍ ഉത്പാദിപ്പിക്കുന്നു. ചിക്കു, ഡ്രാഗണ്‍ ഫ്രൂട്ട്, അശോകം, കറുത്ത മഞ്ഞള്‍, കാട്ട്ഇഞ്ചി തുടങ്ങിയ ചെടികളും അദ്ദേഹം വളര്‍ത്തുന്നു. പ്രകൃതിദത്തവും രാസകൃഷിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ എടുത്തുകാണിക്കുന്നതാണ് ഗമന്‍ഭായ് യുടെ കഷിരീതി. നാല് പശുക്കളെയും മൂന്ന് പശുക്കിടാക്കളെയും അദ്ദേഹം പരിപാലിക്കുന്നു.
സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്രത്യേക ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനമാണ് ജലസേചനത്തിന് ഉപയോഗിക്കുന്നു. സോളാര്‍ സംവിധാനങ്ങള്‍ അദ്ദേഹത്തിന്റെ കൃഷിയിടത്തിന് വൈദ്യുതിയും വെള്ളവും നല്‍കുന്നു. തുടക്കത്തില്‍ ഭില്‍ സേവാ മണ്ഡലില്‍ ജോലി ചെയ്തിരുന്ന ഗമന്‍ഭായ് പിന്നീട് ഗുജറാത്ത് ബോര്‍ഡിന് കീഴിലുള്ള തന്റെ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി.