തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ പരസ്യ പ്രതികരണവുമായി രേണു സുധി. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായിലാണ് രേണു . പ്രമോഷന്റെ ഭാഗമായാണ് ദുബായിൽ എത്തിയത്. അതിഥികള്‍ക്കൊപ്പം താരം ആടിപ്പാടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയാണ് വ്യാജവാര്‍ത്തകളും സൈബര്‍ ആക്രമണവും ശക്തമായത്.
ബാറും റസ്റ്റൊറന്‍റും ചേര്‍ന്ന സ്ഥാപനമായ പാപ്പിലോണിലാണ് രേണു എത്തിയത്. ഇതോടെ ബാര്‍ ഡാന്‍സറാണോയെന്നും കള്ളുകുടിച്ച് അഴിഞ്ഞാടുകയാണെന്നും മദ്യപിച്ചതിന് അറസ്റ്റിലായി എന്നൊക്കെ തരത്തില്‍ വ്യാജവാര്‍ത്തകള്‍ രേണുവിനെതിരെ പ്രചരിച്ചു.
ദുബായില്‍ വന്നപ്പോള്‍ തന്റെ ട്രോമയൊക്കെ മാറിയെന്നാണ് ചിലര്‍ പരിഹസിക്കുന്നത്. തീര്‍ച്ചയായും മാറിയെന്നും എന്നാലത് ദുബായില്‍ വന്നത് കൊണ്ടല്ല, തന്റെ മക്കളെ കണ്ടതു കൊണ്ടാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. മക്കളെ എപ്പോഴും താന്‍ വിളിക്കുകയും വിഡിയോ കോളില്‍ കണ്ട് സംസാരിക്കാറുണ്ടെന്നും രേണു വ്യക്തമാക്കി.
ദുബായില്‍ താന്‍ പ്രമോഷന് വന്നതാണെന്നും പ്രമോഷന്‍ തന്റെ ജോലിയാണെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞു. അപവാദങ്ങള്‍ പറഞ്ഞു നടക്കുന്നവരുടെ പേര് പറഞ്ഞ് അവരുടെ റീച്ച് കൂട്ടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആര്‍ക്കുള്ള മറുപടിയാണെന്ന് എല്ലാവര്‍ക്കും വ്യക്തമാണെന്നും രേണു കൂട്ടിച്ചേര്‍ത്തു.
ഇന്റർനാഷണൽ ട്രിപ്പിന്റെ വിശേഷങ്ങളെല്ലാം രേണു സോഷ്യൽമീഡിയ വഴി പങ്കുവെക്കുന്നുണ്ട്. അക്കൂട്ടത്തിൽ രേണു പങ്കുവെച്ചൊരു ഡാൻസ് വീഡിയോ ചർച്ചയായിരുന്നു. ബാറിനുള്ളിൽ ഗായകരുടെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന രേണുവിനെ കാണാം. ഇതോടെ പരിഹസിച്ചുള്ള കമന്റുകളുടെ വരവായി ബിഗ് ബോസിൽ നിന്നും ഇറങ്ങി ബാർ ഡാൻസർ ജോലിക്കാണോ പോയത് എന്നായിരുന്നു കമന്റുകൾ. ബാർ ഡാൻസറായി പോയതാണോ? ഗൾഫ് ഷോയാണെന്ന് കരുതിയെന്നും ചിലർ കുറിച്ചു.
‘‘ഞാൻ ദുബായിൽ വന്നത് പാപ്പിലോൺ എന്ന റസ്റ്റോറന്റ് ആന്റ് ബാറിന്റെ പ്രമോഷന് വേണ്ടിയാണ്. എന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പായിരുന്നു. ഒരു കലാകാരി എന്ന നിലയിൽ ഞാൻ പ്രൗഡാണ്. എന്നെ അവർ പ്രമോഷന് വിളിച്ചു ഞാൻ അത് ഭംഗിയായി ചെയ്യുന്നുമുണ്ട്. ഫാമിലി ഓഡിയൻസ് അടക്കം ഉണ്ടായിരുന്നപ്പോഴാണ് ഞാൻ ഡാൻസ് ചെയ്തത്. മനസിലായില്ലേ..?. അതിന് ബാർ ഡാൻസെന്ന് പറഞ്ഞ് കളിയാക്കേണ്ട കാര്യമില്ല. ഇതിന്റെ പേരിൽ കേരളത്തിൽ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് ഞാൻ അറിയുന്നുണ്ട്. ഞാൻ ഇത്തരം കാര്യങ്ങൾ കാണാറില്ല. ഒരുപാട് പേർ എന്നോട് ഇതേ കുറിച്ച് പറഞ്ഞു.
എനിക്ക് അതിൽ ഒന്നും ഒരു വിഷയവുമില്ല. റീച്ചില്ലാത്ത കുറേ വ്ലോഗേഴ്സ് ഇറങ്ങി എനിക്ക് എതിരെ തട്ടും. രേണു സുധിയാണല്ലോ റീച്ചിന്റെ ആള്. അത് വെച്ച് തട്ടിക്കോട്ടെ എനിക്ക് ഒരു വിഷയവുമില്ല. ഞാൻ ദുബായിൽ വന്നത് പാപ്പിലോൺ എന്ന റസ്റ്റോറന്റ് ആന്റ് ബാറിന്റെ പ്രമോഷന് വേണ്ടിയാണ്. രേണു സുധി അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഡാൻസ് കളിക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ല.’’ അവര്‍ പറഞ്ഞു.




