അടുത്തിടെയായി സോഷ്യല്‍ മീഡിയയല്‍ എറ്റവും വൈറലായ പേരാണ് രേണു സുധിയുടേത്. രേണു സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന റീല്‍സ് വീഡിയോകള്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കാറുണ്ട്. ഭര്‍ത്താവിന്റെ മരണ ശേഷം ഫോട്ടോ ഷൂട്ടുകളിലും റീല്‍സുകളിലും ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതും അഭിനയം ഓവറാവുന്നുണ്ടെന്നുമടക്കമാണ് രേണുവിനെതിരെ സൈബര്‍ ആക്രമണങ്ങള്‍.
ഇപ്പോഴിതാ കലാഭവൻ മണിയുടെ നാടൻ പാട്ടിന് ചുവടുവയ്ക്കുകയാണ് രേണു സുധി. ‘വരുത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ’ എന്ന നാടൻ പാട്ടിനാണ് രേണു സുധി ചുവടുവച്ചിരിക്കുന്നത്. ആൽബത്തിന്റെ ഷൂട്ടിനിടയില്‍ വാഗമണ്ണിൽ വച്ചാണ് ഡാൻസ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വെള്ള ടീഷർട്ടും നീല ജീൻസും ധരിച്ച് സ്റ്റൈലിഷായാണ് രേണു ഈ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വീഡിയോയ്ക്ക് താഴെ പതിവുപോലെ രേണുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ‘അടിപൊളി’, ‘നന്നായി കളിക്കുന്നുണ്ട്’, ‘തകർത്തു’ എന്നിവയാണ് അനുകൂല കമന്റുകൾ. ‘ചിരിച്ചു ചത്തു തങ്കമ്മേ’, ‘മൈക്കിൾ ജാക്സന്റെ മുഖം പോലെയുണ്ട്’, ‘ഇത് എന്തിന്റെ കുഞ്ഞാ’ എന്നിങ്ങനെയാണ് വിമർശിച്ചു കൊണ്ടുള്ള ചില കമന്റുകളുമുണ്ട്. വിമർശനങ്ങൾ നോക്കാതെ മുന്നോട്ടു പോകണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. പക്ഷേ ഈ വിമര്‍ശനങ്ങള്‍ ഒന്നും മൈന്‍ഡ് ചെയ്യാതെ രേണു വീണ്ടും വീണ്ടും റീല്‍സും ഫോട്ടോഷൂട്ടുകളുമൊക്കെ പങ്കിടാറുണ്ട്. വലിയ സൈബര്‍ ആക്രമണത്തിന് വിധേയയാകുമ്പോഴും ഒരു വലിയ വിഭാഗത്തിന്റെ പിന്തുണ നേടാനും രേണു സുധിക്ക് കഴിഞ്ഞിട്ടുണ്ട്.