Lifestyle

ഇനി ടെൻഷൻ വേണ്ട! രക്തചന്ദനം മാത്രം മതി മുഖത്തെ പാടുകൾ പോയി നിറം വരാൻ

സൗന്ദര്യസംരക്ഷണത്തിന് പ്രകൃതിദത്ത വസ്തുക്കള്‍ പരീക്ഷിക്കുന്നതാണ് എപ്പോഴും ഉത്തമം. ആയുര്‍വേദവും ആരോഗ്യത്തിനു പുറമേ സൗന്ദര്യ സംരക്ഷണ വഴികള്‍ പലതും പറയുന്നുണ്ട്. ഇവയില്‍ ഒന്നാണ് രക്തചന്ദനം. രക്തചന്ദനം പൊടിയായി വാങ്ങാന്‍ ലഭിയ്ക്കും. ഇതല്ലാതെ സാധാരണ ചന്ദനം അരയ്ക്കുന്ന രീതിയില്‍ തന്നെ അരച്ചെടുക്കാം. ഇതാണ് കൂടുതല്‍ നല്ലത്.

രക്തചന്ദനം – ചര്‍മത്തിന് ഇറുക്കം നല്‍കി ചര്‍മം അയഞ്ഞു തൂങ്ങാതെ സഹായിക്കുന്ന ഒന്നാണ് രക്തചന്ദനം. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് സഹായകമാകുന്നത്. മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത് ഏറെ നല്ലതാണ്. രക്തചന്ദനം പാലില്‍ കലക്കി പുരട്ടിയാലും ഈ ഗുണം ലഭിയ്ക്കും.

പാലും രക്തചന്ദനവും – പാലും രക്തചന്ദനവും കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. തിളപ്പിയ്ക്കാത്ത പാലാണ് കൂടുതല്‍ നല്ലത്. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണിത്. ഇതില്‍ സാധാരണ ചന്ദനവും അല്‍പം മഞ്ഞളും കൂടി അരച്ചു ചേര്‍ക്കുന്നത് ഏറെ ഗുണം നല്‍കും. മുഖത്തെ പാടുകള്‍ മാറാനും കരുവാളിപ്പു നീക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

ബദാം ഓയില്‍, വെളിച്ചെണ്ണ, രക്തചന്ദനം – ബദാം ഓയില്‍, വെളിച്ചെണ്ണ, രക്തചന്ദനം എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുന്നത് മുഖത്തിനു തിളക്കവും മിനുക്കവും നല്‍കാന്‍ ഏറെ നല്ലതാണ്. ഇതും അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുക.

രക്തചന്ദനവും ചെറുനാരങ്ങാനീരും – ചര്‍മത്തില്‍ കൂടുതല്‍ സെബം അഥവാ എണ്ണമയം പുറപ്പെടുവിയ്ക്കുന്നതു തടയാനും ഇതു വഴി മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ തടയാനും രക്തചന്ദനത്തിനു സാധിയ്ക്കും. മുഖത്തെ ചെറിയ കുഴികള്‍ അഴുക്കും എണ്ണമയവും അടിഞ്ഞു കൂടി ചര്‍മത്തിനു പല പ്രശ്‌നങ്ങളും ഉണ്ടാക്കും. മുഖത്തെ ഇത്തരം ചര്‍മ സുഷിരങ്ങളുടെ വലിപ്പം കുറയ്ക്കാന്‍ രക്തചന്ദനവും ചെറുനാരങ്ങാനീരും കലര്‍ത്തിയ മിശ്രിതം ഏറെ നല്ലതാണ്. ഇതു പുരട്ടി മുഖം കഴുകിയ ശേഷം മുഖത്തു മോയിസ്ചറൈസര്‍ പുരട്ടുന്നതും ഏറെ നല്ലതാണ്.

മുഖക്കുരുവും മുഖക്കുരുവിന്റെ പാടുകളും – രക്തചന്ദനം മുഖത്തെ മുഖക്കുരുവും മുഖക്കുരുവിന്റെ പാടുകളും മാറാന്‍ ഏറെ നല്ലതാണ്. രക്തചന്ദനം, മഞ്ഞള്‍, തേന്‍, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് പുരട്ടി ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയുക.

തൈരില്‍ രക്തചന്ദനം – തൈരില്‍ രക്തചന്ദനം കലര്‍ത്തി പുരട്ടുന്നതും ഏറെ നല്ലതാണ്. 1 ടേബിള്‍ സ്പൂണ്‍ രക്തചന്ദനം, 2 ടേബിള്‍ സ്പൂണ്‍ തൈര്, 2 ടേബിള്‍ സ്പൂണ്‍ പാല്‍, അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതു മുഖത്തിന് പിഗ്മെന്റേഷന്‍ നീക്കാന്‍ നല്ലതാണ്. ആഴ്ചയില്‍ 2 ദിവസമെങ്കിലും ഇതു ചെയ്താല്‍ ഗുണമുണ്ടാകും.

പഴുത്ത പപ്പായ, രക്ത ചന്ദന പായ്ക്ക് – പഴുത്ത പപ്പായ, രക്ത ചന്ദന പായ്ക്ക് ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിന് പുതുമ നല്‍കാനും ഇതു സഹായിക്കും. ഇതു മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിന് നിറം നല്‍കാനും സഹായിക്കും.