Sports

വിനീഷ്യസ് സൗദി പ്രോ ലീഗിലേക്ക് പോകുമോ? പകരക്കാരനായി റയല്‍ തേടുന്നത് ഹാലന്‍ഡിനെ

കരാര്‍ പിരിമുറുക്കങ്ങള്‍ക്കിടയില്‍ സൗദി പ്രോ ലീഗ് ലക്ഷ്യമിടുന്ന വിനീഷ്യസ് ജൂനിയറിന് പകരക്കാരനായി റയല്‍ മാഡ്രിഡ് എര്‍ലിംഗ് ഹാലന്‍ഡിനെ നോക്കുന്ന തായി റിപ്പോര്‍ട്ട്. 2025-ലെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടുക്കുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ഈ ബ്ലോക്ക്ബസ്റ്റര്‍ നീക്കത്തിനാണ്. ബ്രസീലിയന്‍ വിംഗര്‍ വിനീഷ്യസ് ജൂനിയര്‍ സൗദി അറേബ്യയിലേക്ക് മെഗാമണി ട്രാന്‍സ്ഫറില്‍ പോകുകയാ ണെങ്കില്‍ സ്പാനിഷ് ഭീമന്മാര്‍ അതിന് ബദലായിട്ടാണ് ഹാലന്‍ഡിനെ ലക്ഷ്യമിടുന്നത്.

നിലവില്‍ കൈലിയന്‍ എംബാപ്പെയും ജൂഡ് ബെല്ലിംഗ്ഹാമും കസ്റ്റഡിയിലുള്ള റയല്‍മാഡ്രിഡിന് ഹാലന്‍ഡ് കൂടി ചേര്‍ന്നാല്‍ മുന്നേറ്റം ശക്തമാകും. റയല്‍ മാഡ്രി ഡുമായുള്ള വിനീഷ്യസ് ജൂനിയറിന്റെ നിലവിലെ കരാര്‍ 2027 വരെയുണ്ട്. എംബാപ്പെ യ്ക്കും ബെല്ലിംഗ്ഹാമിനും മുകളില്‍ ക്ലബ്ബിന്റെ ഏറ്റവും ഉയര്‍ന്ന വരുമാന ക്കാരനാ കാന്‍ ബ്രസീലിയന്‍ താരം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ മാഡ്രിഡി ന്റെ കര്‍ശനമായ വേതന ശ്രേണി കാരണം ക്ലബ് പ്രസിഡന്റ് ഫ്‌ലോറന്റി നോ പെരസ് അനുമതി നല്‍കാന്‍ വിമുഖത കാണിക്കുകയാണ്.

അതേസമയം സൗദി പ്രോ ലീഗില്‍ താരത്തിന് മുന്നില്‍ 2024 മുതല്‍ ഓഫറുണ്ട്. ഹാലാന്‍ഡിനോടുള്ള റയല്‍ മാഡ്രിഡിന്റെ ആരാധന പുതിയതല്ല. 2022-ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരുന്നതിന് മുമ്പ്, 2022-ല്‍ നോര്‍വീജിയന്‍ താരത്തെ കരാറിലാക്കാന്‍ റയല്‍ ശ്രമിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഹാലന്‍ഡിനെ കരാര്‍ ചെയ്യാന്‍ 150-200 മില്യണ്‍ യൂറോയില്‍ കൂടുതല്‍ പണം മുടക്കേണ്ടി വരും.

നടന്നുകൊണ്ടിരിക്കുന്ന 2024-25 സീസണില്‍, എര്‍ലിംഗ് ഹാലന്‍ഡ് ഇതുവരെ പ്രീമിയര്‍ ലീഗില്‍ 21 ഗോളുകളും ചാമ്പ്യന്‍സ് ലീഗില്‍ 8 ഗോളുകളും നേടിയിട്ടുണ്ട്, വിനീഷ്യസ് ജൂനിയര്‍ ലാലിഗയില്‍ 11 ഗോളുകളും യുസിഎല്ലില്‍ 7 ഗോളുകളും നേടിയിട്ടുണ്ട്.

പ്രീമിയര്‍ ലീഗിലെ 2023-24 സീസണുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗോളുകള്‍ കുറവാണെങ്കിലും, മാന്‍ സിറ്റി താരം യൂറോപ്പിലെ ഏറ്റവും മാരകമായ നമ്പര്‍ 9-ല്‍ ഒരാളായി തുടരുന്നു. വിനീഷ്യസ് ജൂനിയറാകട്ടെ, ലോക ഫുട്‌ബോളിലെ ഏറ്റവും ക്രിയാത്മകവും ചലനാത്മകവുമായ വൈഡ് കളിക്കാരില്‍ ഒരാളായി തുടരുന്നു. അദ്ദേഹ ത്തി ന്റെ ഡ്രിബ്ലിംഗ്, അവസരങ്ങള്‍ സൃഷ്ടിക്കല്‍, ഇടതു വിങ്ങില്‍ നിന്ന് പ്രതിരോധം നീട്ടാനുള്ള കഴിവ് എന്നിവ മാഡ്രിഡിന്റെ ഫ്‌ലൂയിഡ് അറ്റാക്കില്‍ നിര്‍ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *