ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ രാമായണത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. രാമനായി രൺബീർ കപൂറും സീതാദേവിയായി സായ് പല്ലവിയും കൈകേയിയായി ലാറ ദത്തയും ഹനുമാനായി സണ്ണി ഡിയോളും മന്ഥരയായി ഷീബ ചദ്ദയും അഭിനയിക്കുന്നു. ചിത്രത്തിന്റെ ബജറ്റ് ഏകദേശം 835 കോടി രൂപയാണ്
“രാമായണം വെറുമൊരു സിനിമ മാത്രമല്ല, ഒരു വികാരമാണ്, അതിനെ ആഗോള ദൃശ്യമാക്കാൻ നിർമ്മാതാക്കൾ ഒരു കല്ലും ഉപേക്ഷിക്കുന്നില്ല. 100 മില്യൺ ഡോളർ ( 835 കോടി) ബജറ്റ് രാമായണത്തിന് മാത്രമുള്ളതാണ്. രാമായണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് 600 ദിവസമാണ് വേണ്ടത്. അത് തന്നെ കാഴ്ചയിൽ ഏറ്റവും യഥാർത്ഥ ദൃശ്യങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതി. ഇന്ത്യൻ സിനിമയെ ആഗോള തലത്തിൽ എത്തിക്കുക എന്നതും ലക്ഷ്യമാണ്. ’’ റിപ്പേര്‍ട്ടുകള്‍ പറയുന്നു.
രാമായണത്തിന്റെ (ഭാഗം 1) റിലീസ് 2027 ഒക്ടോബറിൽ പ്രതീക്ഷിക്കുന്നു.