Movie News

ഇന്ത്യയിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ സിനിമ ; ഓടിയത് 200 ആഴ്ചകള്‍, വാരിയത് ഒരുകോടി !

ബോക്‌സ് ഓഫീസ് കണക്കുകളാണ് നിലവില്‍ സിനിമയുടെ വിജയം നിര്‍ണ്ണയിക്കു ന്നതിനായി എടുക്കുന്ന പ്രധാന അളവുകോല്‍. തീയേറ്ററില്‍ പണം വാരിയതിന്റെ കണ ക്കാണ് സിനിമയുടെ വിജയ പരാജയ റീഡര്‍ എങ്കില്‍ ഇന്ത്യയിലെ ആദ്യത്തെ ബ്ലോക്ക്ബ സ്റ്റര്‍ ചിത്രം ഒരുകാലത്ത് ലാബ് ടെക്‌നീഷ്യനായിരുന്ന ഒരു നടന്‍ നായകനായ സിനിമ യാണ്. ആ ഒരൊറ്റ സിനിമ അദ്ദേഹത്തെ അക്കാലത്തെ ഏറ്റവും വലിയ താരമാക്കി.

1943ല്‍ ഇന്ത്യന്‍ സിനിമ അതിന്റെ ആദ്യത്തെ ബ്ലോക്ക്ബസ്റ്ററിന് സാക്ഷ്യം വഹിച്ച അശോക് കുമാര്‍ അഭിനയിച്ച ‘കിസ്മത്ത്’ ആണ് ഇന്ത്യയില്‍ ആദ്യത്തെ പണംവാരി പ്പടമായി കണക്കാക്കുന്നത്. ബോംബെ ടാക്കീസ് നിര്‍മ്മിച്ച സിനിമ വ്യവസായത്തിലെ ഒരു നാഴികക്കല്ലായി മാറി. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമ യിലൂടെ ആദ്യത്തെ സൂപ്പര്‍സ്റ്റാറായി അശോക് കുമാര്‍ കസേരയിടുകയും ചെയ്തു.

ഗ്യാന്‍ മുഖര്‍ജി സംവിധാനം ചെയ്ത കിസ്മത്ത് തുടര്‍ച്ചയായി മൂന്ന് വര്‍ഷം തിയേറ്ററുക ളില്‍ ഓടി റെക്കോര്‍ഡ് സൃഷ്ടിച്ചു. കൊല്‍ക്കത്തയിലെ രാധ ടാക്കീസില്‍ ഏകദേശം 200 ആഴ്ചകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം അക്കാല ത്തെ വലിയ തുകയായ 2 ലക്ഷം രൂപയുടെ ബജറ്റിലാണ് കിസ്മത്ത് നിര്‍മ്മിച്ചത്. ഹിന്ദി സിനിമയുടെ ആദ്യത്തെ ബ്ലോക്ക്ബസ്റ്ററായി സ്ഥാനം ഉറപ്പിച്ച സിനിമ ഒരുകോടി നേടി.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന സമയത്തും ചിത്രം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ ഷിച്ചു. 82 വര്‍ഷം മുമ്പ് ഒരുകോടിയില്‍ എത്തുന്ന ആദ്യസിനിമയായിട്ടാണ് കിസ്മത്ത് മാ റി യത്. സിനിമയി ലൂടെ അശോക് കുമാര്‍ സൂപ്പര്‍സ്റ്റാറായി മാറി. ബോംബെ ടാക്കീസി ല്‍ ലാബ് ടെക്‌നീ ഷ്യനായി ജോലി ചെയ്തിരുന്ന അശോക് കുമാറിന്റെ യഥാര്‍ത്ഥ പേ ര് കുമുദ് ലാല്‍ കുഞ്ഞിലാല്‍ ഗാംഗുലി എന്നാണ്. സ്റ്റുഡിയോ ഉടമയായ ഹിമാന്‍ഷു റായ് അദ്ദേഹത്തെ നായകാക്കി ഒരു ഭാഗ്യപരീക്ഷണം നടത്തുകയായി രുന്നു. പിന്നീട് അശോ ക് കുമാര്‍ നിരവധി ഹിറ്റുകള്‍ നേടി ബോളിവുഡ് ചരിത്രത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.

ഹിന്ദി സിനിമയ്ക്ക് കിസ്മത്ത് ഒരു വിപ്ലവകരമായ ചിത്രമായിരുന്നു. ഒരു നിഷ്‌കളങ്കയായ പെണ്‍കുട്ടിയെയും അവളുടെ കുടുംബത്തെയും സഹായിക്കുന്ന ഒരു പോക്കറ്റടിക്കാരനെയാണ് അശോക് കുമാര്‍ അവതരിപ്പിച്ചത്. ആ കാലഘട്ടത്തിലെ സിനിമകളില്‍ അപൂര്‍വമായിരുന്ന അവിവാഹിതയായ ഒരു സ്ത്രീയുടെ ഗര്‍ഭധാരണം ഉള്‍പ്പെടെയുള്ള ധീരമായ വിഷയങ്ങളും ഇത് കൈകാര്യം ചെയ്തു.