മിമിക്രി വേദികളിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന രമേഷ് പിഷാരടി തന്റെ മൂന്നാമത്തെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിന് പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ രചിക്കുന്നത്. ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം.ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
“സുഹൃത്തുക്കളെ…ഞാൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ സൗബിൻ ഷാഹിർ നായകനാവുന്നു.രചന സന്തോഷ് ഏച്ചിക്കാനം,നിർമ്മാണം ബാദുഷ സിനിമാസ് (ബാദുഷ, ഷിനോയ് )…” എന്ന് കുറിച്ച് സൗബിനും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് പിഷാരടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ മൂന്നാം സംവിധാന സംരംഭത്തിന്റെ സന്തോഷം ആരാധകരെ അറിയിച്ചത്.
ജയറാം പ്രധാന വേഷത്തിലെത്തിയ പഞ്ചവര്‍ണ തത്തയാണ് രമേഷ് പിഷാരടിയുടെ ആദ്യ ചിത്രം. പിന്നാലെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഗാനഗന്ധര്‍വ്വനും വിജയിച്ചതോടെയാണ് മൂന്നാമത്തെ ചിത്രവുമായി എത്തുന്നത്. മെയ് ആദ്യവാരത്തിൽ ചിത്രീകരണം ആരംഭിക്കുന്നു.