Featured Movie News

വേട്ടൈയാന്‍ എന്‍കൗണ്ടര്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള സിനിമ ; റിലീസിന് മുമ്പേ കോടതി കയറി

രജനീകാന്തിന്റെ വേട്ടൈയാന് വേണ്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ റിലീസിന് മുമ്പ് തന്നെ സിനിമ കോടതി കയറുന്നു. ഒക്‌ടോബര്‍ 10 ന് പുറത്തുവരുന്ന സിനിമയുടെ ട്രെയിലര്‍ തന്നെ വന്‍ ഹിറ്റാണ്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നതെന്ന് ട്രെയിലര്‍ തന്നെ സൂചിപ്പിക്കുന്നു. ഇതിനിടെ സിനിമയ്‌ക്കെതിരേ മധുര ബഞ്ചിന് പൊതുതാല്‍പ്പര്യ ഹര്‍ജി .

വെള്ളിയാഴ്ച, മധുരയില്‍ നിന്നുള്ള കെ പളനിവേലു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുമ്പാകെ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. നിയമവിരുദ്ധമായ കൊലപാതകങ്ങളെ മഹത്വവല്‍ക്കരിക്കുന്ന ചിത്രമാണെന്ന് ചൂണ്ടിക്കാട്ടി ചിത്രം പുനഃപരിശോധിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോട് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ഈ മാറ്റങ്ങള്‍ വരുത്തുന്നത് വരെ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഡിവിഷന്‍ ബെഞ്ച് ഹര്‍ജി അംഗീകരിച്ച് നോട്ടീസ് അയച്ചു.

സിനിമയിലെ ‘പ്രശസ്ത ഏറ്റുമുട്ടല്‍ സ്‌പെഷ്യലിസ്റ്റ്’ എന്ന് പറയുന്ന ഡയലോഗ് നീക്കം ചെയ്യുകയോ നിശബ്ദമാക്കുകയോ ചെയ്യണമെന്നും ഏറ്റുമുട്ടലുകള്‍ വെറുതെയല്ലെന്ന് പറയുന്ന ഡയലോഗ് മ്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ രജനികാന്തും അമിതാഭ് ബച്ചനും എതിരഭിപ്രായത്തില്‍ നിന്ന് വരുന്നതായി ട്രെയിലര്‍ കാണും. അമിതാഭ് എതിര്‍ത്ത് സംസാരിക്കുമ്പോള്‍, ആശയത്തിന് വേണ്ടി സംസാരിക്കുന്ന പോലീസുകാരനായിട്ടാണ് രജനികാന്ത് എത്തുന്നത്.

അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്‍, കിഷോര്‍, വിജെ രക്ഷന്‍ എന്നിവരുള്‍പ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളാണ് സിനിമയില്‍. ടിജെ ജ്ഞാനവേല്‍ ചിത്രം ഒക്ടോബര്‍ 10 ന് തിയേറ്ററുകളില്‍ എത്തുന്നു.

അനിരുദ്ധിന്റെ സംഗീതം വേട്ടയാന്റെ സാങ്കേതിക പ്രവര്‍ത്തകരില്‍ ഉണ്ട്. ഛായാഗ്രാഹകന്‍ എസ് ആര്‍ കതിര്‍, എഡിറ്റര്‍ ഫിലോമിന്‍ രാജ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ഒക്ടോബര്‍ 10ന് വേട്ടയ്യന്‍ തിയേറ്ററുകളില്‍ എത്തും.