‘റണുവ വീരന്‍’, ‘പോക്കിരി രാജ’, ‘ചാല്‍ബാസ്’ തുടങ്ങി നിരവധി സിനിമകളില്‍ രജനികാന്തും ശ്രീദേവിയും സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിട്ടുണ്ട്. 18 സിനിമകളാണ് ഇരുവരും ഒരുമിച്ച് ചെയ്തത്. എന്നാല്‍ സൂപ്പര്‍ താരത്തിന് ശ്രീദേവിയെ ശരിക്കും ഇഷ്ടമായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? തുടര്‍ച്ചയായി ഒരുമിച്ച് സിനിമ ചെയ്തപ്പോള്‍ ക്രമേണെ രജനീകാന്തിന് ശ്രീദേവിയോട് പ്രണയമുണ്ടായി.
ശ്രീദേവിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം, 16 വയസ്സുള്ളപ്പോള്‍ തന്നെ വിവാഹം കഴിക്കണമെന്ന് ശ്രീദേവിയുടെ അമ്മയോട് പറഞ്ഞിരുന്നു. ഒരിക്കല്‍ രജനീകാന്ത് ശ്രീദേവിയുടെ വീട്ടില്‍ പ്രണയം പറയാന്‍ പോകുക പോലും ചെയ്തിരുന്നു. ശ്രീദേവിയോട് വിവാഹാഭ്യര്‍ത്ഥന നടത്താനായി ഒരു ഗൃഹപ്രവേശ ചടങ്ങിനിടെ അവളുടെ വീട്ടിലെത്തി. എന്നാല്‍ പെട്ടെന്ന് വീട്ടിലെ വൈദ്യുതി പോയി. വീട് ഇരുട്ടിലായി. കടുത്ത അന്ധവിശ്വാസിയായ രജനികാന്ത് ഇതൊരു അപശകുനമായിട്ടാണ് എടുത്തത്. പ്രണയം തുറന്നുപറയാന്‍ ഇതവസരമല്ലെന്ന് കണ്ടെത്തിയ അദ്ദേഹം പിന്നീട് നടിയോട് ഈ വിഷയം ഒരിക്കലും പറഞ്ഞില്ല.
ഒടുവില്‍, 1996-ല്‍ ശ്രീദേവി ബോണി കപൂറിനെ വിവാഹം കഴിച്ചു. അതിനുമുമ്പ് മിഥുന്‍ ചക്രവര്‍ത്തിയുമായി അവര്‍ ബന്ധത്തിലായിരുന്നുവെന്നും അവര്‍ രഹസ്യമായി വിവാഹം കഴിച്ചിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇരുവരും കടുത്ത പ്രണയത്തിലായെങ്കിലും ഭാര്യ യോഗിതാബാലിയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം കഴിക്കാന്‍ മിഥുന്‍ ഒരുക്കുമായിരുന്നില്ല. ഇതോടെയാണ് ഇരുവരും തമ്മില്‍ വേര്‍പിരിയേണ്ടി വന്നത്.
അതേസമയം, ശ്രീദേവിയുടെയും രജനികാന്തിന്റെയും പരസ്പര ബഹുമാനം എന്നും നിലനിന്നിരുന്നു. ഒരിക്കല്‍ ‘റാണ’യുടെ ഷൂട്ടിങ്ങിനിടെ രജനികാന്തിന് അസുഖം വരുകയും 7 ദിവസം സുഖം പ്രാപിക്കുന്നതിനായി അവള്‍ ഉപവസിക്കുകയും ചെയ്തു.
ശ്രീദേവി അന്തരിച്ചപ്പോള്‍, രജികാന്ത് അതിയായ ദുഃഖം പ്രകടിപ്പിച്ചിരുന്നു. ”എനിക്ക് ഒരു പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ടു. ” എന്നായിരുന്നു രജനിയുടെ പ്രതികരണം. ചുരുക്കിപ്പറഞ്ഞാല്‍, രജനികാന്തും ശ്രീദേവിയും തമ്മിലുള്ള ശാശ്വതമായ ബന്ധം അവരുടെ ഓണ്‍-സ്‌ക്രീന്‍ സഹകരണത്തിന് അതീതമായിട്ടാണ് നില നിന്നിരുന്നത്.