Featured Good News

വളര്‍ന്നത് അനാഥയായി; ഇന്ന് ആയിരക്കണക്കിന് മാതാപിതാക്കള്‍ക്ക് മകളായി യോജനയുടെ ജീവിതം

അനാഥത്വത്തിന്റെ വില മനസിലാകുന്ന ഒരാള്‍ക്ക് മാത്രേ വിധി അനാഥരാക്കിയവരെ ചേര്‍ത്ത് പിടിക്കാന്‍ സാധിക്കൂ. അനാഥാലയത്തില്‍ വളര്‍ന്നതുകൊണ്ട് അതു നന്നായി യോജനയ്ക്ക് മനസിലാകുമായിരുന്നു. മഹാരാഷ്ട്രയില്‍ ഒരു ഓള്‍ഡ് ഏജ് ഹോം നടത്തുന്ന വ്യക്തിയാണ് യോജന ഘരത്. തന്റെ ചെറുപ്പത്തില്‍ അനാഥാലയത്തിന്റെ ഏകാന്തതയില്‍ മാതാപിതാക്കളുടെ സ്‌നേഹവും ലാളനയും അവര്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കാലങ്ങള്‍ക്ക് ഇപ്പുറം ആരോരുമില്ലാത്ത ഒരുപാട് മാതാപിതാക്കള്‍ക്ക് സ്‌നേഹനിധിയായ മകളാകാന്‍ യോജനയ്ക്ക് സാധിച്ചു.

സ്മിറ്റ് ഓള്‍ഡ് ഏജ് ഹോം ആന്‍ഡ് കെയര്‍ ഫൌണ്ടേഷന്‍ എന്ന ഓള്‍ഡ് ഏജ് ഹോം ആണ് യോജന നടത്തുന്നത്. 3500 ലധികം മുതിര്‍ന്നവരെ ദത്തെടുത്തത്. അവര്‍ക്കായി ഭക്ഷണം പാര്‍പ്പിടം എന്നിവയൊക്കെ നല്‍കുന്നു. ഒരു മോളെ പോലെ സ്‌നേഹിക്കുന്നു. റെയില്‍വേ സ്റ്റേഷനിലും ദേവാലയ പരിസരത്തും ആശുപത്രിയിലുമെല്ലാം മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കളെയാണ് ഇത്തരത്തില്‍ യോജന സംരക്ഷിക്കുന്നത്. വാർധക്യത്തിലാണ് മനുഷ്യർ കൂടുതല്‍ കരുതൽ ആഗ്രഹിക്കുന്നത്. അത് അതിന്റെ പരമാവധി ഒരുക്കി കൊടുക്കാനാണ് യോജനയുടെ ശ്രമം.

എന്നാല്‍ ഈയൊരു കര്‍ത്തവ്യം നിര്‍വഹിക്കുന്നതിനായി യോജനയ്ക്ക് നിരവധി പ്രതിസന്ധികളെ മറികടക്കേണ്ടതായി വന്നിരുന്നു. കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പ് പോലും നേരിടേണ്ടതായി വന്നു.

എല്ലാത്തിനും ഒടുവില്‍ ഏതാണ്ട് 126 ഓളം ആളുകള്‍ക്ക് സ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും കുട നിവര്‍ത്താനായി യോജനയ്ക്ക് സാധിച്ചു. വികലാംഗരായ എല്ലാവരാലും ഉപേക്ഷിക്കപെട്ട കുട്ടികളെയും ഇവിടെ സംരക്ഷിക്കുന്നു. നിലവില്‍ വാടകസ്ഥലത്തുനിന്നും കുടിയൊഴിക്കല്‍ ഭീഷണി നേരിടുകയാണ് യോജന. മൂവായിരത്തോളം പ്രായമായവര്‍ക്ക് അവരുടെ അവസാന നാളുകളില്‍ സുരക്ഷിതരായി, സമാധാനമയി ജീവിക്കാന്‍ കഴിയുന്ന ഒരു വീടാണ്ഇപ്പോള്‍ യോജനയുടെ സ്വപ്നം. സുമനസുകള്‍ അത് യാഥാര്‍ത്ഥ്യമാക്കുമെന്ന വിശ്വാസത്തിലാണ് യോജന