Lifestyle

ഐസ് ഉപയോഗിച്ച് മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം, സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം

മുഖത്ത് ഐസ് ഉപയോഗിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. എല്ലാ ദിവസവും രാവിലെ മുഖം ഐസ് വെള്ളത്തില്‍ കഴുകുന്നത് മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു .

നിങ്ങളുടെ മുഖം ഐസ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്?

മുഖത്തെ ഐസിംഗ് ജനപ്രിയമായ ചര്‍മ്മസംരക്ഷണ ഉപാധിയാണ്. മുഖത്തെ
വീക്കം കുറയ്ക്കാന്‍ ഐസ് ഉപയോഗിക്കാറുണ്ട്, പ്രത്യേകിച്ച് കണ്ണുകള്‍ക്ക് ചുറ്റും. 15 മുതല്‍ 20 മിനിറ്റ് വരെ ഐസ് വയ്ക്കുന്നത് കണ്ണിനടിയിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജി പറയുന്നു.

ഐസ് ഫേഷ്യലിന്റെ ഗുണങ്ങള്‍

  • മുഖക്കുരു ലഘൂകരിക്കുന്നു

മുഖക്കുരുവുള്ള ചര്‍മ്മത്തില്‍ ഐസ് വയ്ക്കുന്നത് ചുവപ്പും വീക്കവും കുറയ്ക്കുമെന്നും കുരുക്കള്‍ പൊട്ടുന്നതിന് താല്‍ക്കാലിക ആശ്വാസം നല്‍കുമെന്നും പഠനങ്ങള്‍ പറയുന്നു .

ഐസിംഗ് മുഖത്തെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു. സുഷിരങ്ങളെ ചുരുക്കുന്നത്തോടൊപ്പം ഇത് മുഖത്ത് എണ്ണമയം ഉണ്ടാകുന്നതും തടയുന്നു. കൂടാതെ കണ്ണുകള്‍ക്ക് താഴെ മൃദുവായി ഐസിംഗ് ചെയ്യുന്നത് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കും. മുഖത്തെ കരുവാളിപ്പുകള്‍ നീക്കം ചെയ്യുന്നതോടൊപ്പം ചെറുപ്പം നിലനിര്‍ത്താനും ഇത് സഹായകമാണ്.

ഐസ് നീക്കം ചെയ്തുകഴി​യുമ്പോള്‍ ചൂടുള്ള രക്തം മുഖത്തേയ്ക്ക് പ്രവഹിക്കുകയും ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കുകയും ചെയ്യും. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക്, അത് കുറയ്ക്കാന്‍ ഐസ് സഹായിക്കും.

നിങ്ങളുടെ മുഖത്ത് ഐസ് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം

ഐസ് മുഖത്ത് നേരിട്ട് ഉപയോഗിക്കാതെ വൃത്തിയുള്ള തുണിയിലോ പേപ്പര്‍ ടവലിലോ പൊതിയുക. നേരിട്ടുള്ള പ്രയോഗം ചര്‍മ്മത്തിന് ദോഷകരമാണ് .
ഒരു നേരം കുറച്ച് മിനിറ്റ് മാത്രം ഐസ് പ്രയോഗിക്കുക. എന്തെങ്കിലും അസ്വസ്ഥതയോ, മരവിപ്പോ കണ്ടാല്‍ ഉടന്‍ നിര്‍ത്തുക.

ചില ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ഐസ് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും, ഇത് ഒരു ദീര്‍ഘകാല പരിഹാരമല്ല. നിരന്തരം അലട്ടുന്ന മുഖക്കുരു അല്ലെങ്കില്‍ വീക്കം പോലുള്ള ഗുരുതരമായ അവസ്ഥകള്‍ ഉണ്ടായാല്‍ ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുക.