നായക്കുട്ടികളുടെ രസകരമായ വീഡിയോകൾ കാണാൻ ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. ഇപ്പോഴിതാ തന്റെ ഇഷ്ടം ഗാനം കേൾക്കുമ്പോൾ ആവേശത്തോടെ നൃത്തം ചെയ്യുന്ന ഒരു നായക്കുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ മനം കവരുന്നത്.
വീഡിയോയിൽ ഒരു കാറിനുള്ളിൽ ഇരിക്കുമ്പോൾ തന്റെ പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്തതോടെ നായക്കുട്ടി തലകുലുക്കുന്നതാണ് കാണുന്നത്. വീഡിയോയിൽ ഉള്ളത് ഒരു ഓൾഡ് ഇംഗ്ലീഷ് ഷീപ്ഡോഗ് ഇനത്തിൽപെട്ട നായയാണ് . ബീറ്റ് കേൾക്കുമ്പോൾ നായ വളരെ ആവേശത്തോടെ തലകുലുക്കുകയാണ്.
“അവളുടെ പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്യുന്നത് വരെ എല്ലാം മികച്ചതായിരുന്നു,” എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
കഴിഞ്ഞ വർഷമാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പങ്കുവെക്കപ്പെട്ടത്. എന്നാൽ വീണ്ടും പങ്കുവക്കപ്പെട്ടത്തോടെ വീഡിയോ വൈറലായിരിക്കുകയാണ്.
സംഗീതം ഇത്ര രസകരമായി ആസ്വദിക്കുന്ന നായകുട്ടിയെ കാണികൾക്ക് ഒന്നടങ്കം ഇഷ്ടപ്പെട്ടു. നായ ഒരു ബീറ്റ് പോലും തെറ്റിച്ചില്ല എന്നതാണ് പലരേയും അതിശയിപ്പിച്ച കാര്യം. സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത് വൈറലായ വീഡിയോയ്ക്ക് തങ്ങളും നായയെപ്പോലെ തല കുലുക്കി നൃത്തം ചെയ്തെന്നാണ്.
ഏതായാലും നായക്കുട്ടി ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധിപേരാണ് വീഡിയോയ്ക്ക് കമ്മെന്റുമായി രംഗത്തെത്തിയത്.
“ഈ നായ്ക്കുട്ടിക്ക് ദുഃഖിതനായ ഒരാളെ പുഞ്ചിരിപ്പിക്കാൻ കഴിയും,” ഒരു ഉപയോക്താവ് കുറിച്ചു.”എനിക്ക് ഇത് ഇഷ്ടപ്പെട്ടു… ഈ നായക്കുട്ടിയോടൊപ്പം നൃത്തം ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ല,” മറ്റൊരു ഉപയോക്താവ് പറഞ്ഞു.
“അവൾക്ക് ഒരു സ്റ്റെപ് പോലും തെറ്റിയില്ല” മറ്റൊരു ഉപയോക്താവ് പറഞ്ഞു.
“ഞാൻ എന്തിനാണ് നായയെപ്പോലെ തല കുലുക്കുന്നത്?” ഒരു ഉപയോക്താവ് പൊട്ടിച്ചിരിച്ചു.
എന്നാൽ മറുഭാഗത്ത് , നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവകാശപ്പെട്ടത് നായയുടെ ഉടമ, അവളുടെ അടുത്തിരുന്ന്, അവളുടെ തല വളരെ അക്രമാസക്തമായി കുലുക്കുകയായിരുന്നു എന്നാണ്. അവർ അതിനെ ഇത് വളരെ ക്രൂരമാണെന്നും വിശേഷിപ്പിച്ചു. “അവൻ നായയുടെ തല കുലുക്കുകയാണല്ലോ, പാവം,” ഒരു ഉപയോക്താവ് കുറിച്ചു. “നിങ്ങൾ പാവം നായയെ ഇങ്ങനെ കുലുക്കുന്നത് മൃഗ പീഡനമാണ്!!” മറ്റൊരു ഉപയോക്താവ് ആക്രോശിച്ചു.”ഞാൻ ഈ ക്യൂട്ട് ലിറ്റിൽ നായ്ക്കുട്ടിയുടെ കൂടെ താളം പിടിക്കുകയായിരുന്നു” ഒരു ഉപയോക്താവ് പറഞ്ഞു.