കോഴിഫാം വിപുലീകരിക്കാന്‍ വായ്പയ്ക്ക് അപേക്ഷിച്ച കര്‍ഷകനില്‍ നിന്നും ബാങ്ക്മാനേജര്‍ തട്ടിയത് 39,000 രൂപയുടെ നാടന്‍ കോഴികള്‍. ഈ പണത്തിന്റെ മൂല്യത്തിനുള്ള കോഴിയിറച്ചിയായിരുന്നു ഇത്. വായ്പയൊട്ട് കര്‍ഷകന് അനുവദിച്ചതുമില്ല. ഛത്തീസ്ഗഡിലെ മസ്തൂരിയിലായിരുന്നു സംഭവം. ലോണിന്റെ 10 ശതമാനത്തോളം തുക കമ്മീഷന്‍ അടിച്ച ശേഷമായിരുന്നു കോഴിയിറച്ചിയും തട്ടിയത്.
രൂപ്ചന്ദ് മന്‍ഹര്‍ എന്ന കര്‍ഷകനാണ് തന്റെ കോഴിവളര്‍ത്തല്‍ ബിസിനസ്സ് വിപുലീകരിക്കാന്‍ സ്വപ്‌നം കണ്ട് ബാങ്കിനെ സമീപിച്ചത്. ബിലാസ്പൂര്‍ ജില്ലയിലെ മസ്തൂരിയിലെ ബാങ്ക് ശാഖയില്‍ ആയിരുന്നു വായ്പയ്ക്കായി ചെന്നത്. കമ്മീഷന്‍ ആവശ്യപ്പെട്ടപ്പോള്‍ കോഴികളെ വിറ്റ് രണ്ട് മാസത്തിനുള്ളില്‍ കര്‍ഷകന്‍ ബാങ്ക്മാനേജരുടെ 10% കമ്മീഷന്‍ നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ബാങ്ക് മാനേജര്‍ തന്റെ വായ്പ അംഗീകരിക്കാന്‍ എല്ലാ ശനിയാഴ്ചയും നാടന്‍ ചിക്കന്‍ ആവശ്യപ്പെട്ടു. ഈ പരിപാടിയിലൂടെ മാനേജര്‍ 38,900 രൂപ വിലയുള്ള ചിക്കന്‍ നല്‍കിയെന്ന് മന്‍ഹര്‍ അവകാശപ്പെട്ടു. താന്‍ മാനേജര്‍ക്ക് നല്‍കിയ കോഴികളുടെ ബില്ലുകള്‍ പോലും തന്റെ പക്കലുണ്ടെന്ന് പറഞ്ഞു. ഒരുപാട് കഴിഞ്ഞപ്പോഴാണ് മാനേജര്‍ തന്റെ ലോണ്‍ അംഗീകരിക്കില്ലെന്നും തന്നെ പറ്റിക്കുകയായിരുന്നെന്നും മന്‍ഹറിന് മനസ്സിലായത്. അയാള്‍ തിന്ന കോഴിയുടെ വിലപോലും മാനേജര്‍ നല്‍കിയുമില്ല.
ഒരു വഴിയും കാണാതെ മന്‍ഹര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) ഓഫീസില്‍ പരാതിപ്പെട്ടതോടെയാണ് വിവരം പുറത്തുവന്നത്. നടപടി ആവശ്യപ്പെട്ടതോടെ മാനേജര്‍ കോഴി വാങ്ങാന്‍ ചെലവഴിച്ച മുഴുവന്‍ തുകയും തിരികെ നല്‍കി. ജീവനൊടുക്കുമെന്ന് കര്‍ഷകന്‍ ഭീഷണിപ്പെടുത്തിയതോടെയാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ കൂട്ടാക്കിയത്്. നിരാഹാര സമരം നടത്തുമെന്നും തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മസ്തൂരിയിലെ എസ്ബിഐ ശാഖയ്ക്ക് മുന്നില്‍ തീകൊളുത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.